
യുഎസ്-കാനഡ വ്യാപാര ബന്ധം വഷളായതിനിടെ കാനഡയ്ക്കു യൂറോപ്യൻ യൂണിയന്റെ (ഇ യു) ഊഷ്മളമായ ഹസ്തദാനം. യൂറോപ്യൻ ഭൂഖണ്ഡത്തിനു പുറത്തു അംഗങ്ങൾ ഇല്ലാത്ത ഇ യു തങ്ങളുടെ 'അസോഷിയേറ്റ് മെംബർ' ആവാൻ കാനഡയെ ക്ഷണിച്ചു.
ഇ യു കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലേയെൻ ബുധനാഴ്ച്ച ഫ്രാൻസിലെ സ്‌ട്രോസ്‌ബർഗിൽ തന്റെ 'സ്റ്റെയ്റ്റ് ഓഫ് ദ യൂണിയൻ' പ്രസംഗത്തിലാണ് ഈ ക്ഷണം നടത്തിയത്.
ഇ യുവും കാനഡയും കാലാവസ്ഥാ മാറ്റം, എ ഐ, ആർക്ടിക്, യുക്രൈൻ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ സമാന നിലപാടുകൾ പങ്കുവയ്ക്കുന്നുവെന്നു ലേയെൻ ചൂണ്ടിക്കാട്ടി. കാനഡയുമായുളള ബന്ധങ്ങൾ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിക്കാൻ ഇ യു ആഗ്രഹിക്കുന്നു. 27 അംഗ കൂട്ടായ്മയിൽ ആദ്യത്തെ അസോഷിയേറ്റ് മെമ്പർ ആവാൻ കാനഡയെ ക്ഷണിക്കുന്നു.
"എല്ലാറ്റിലും ഉപരിയായി പ്രിയപ്പെട്ട മാർക്കും (കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി) യൂറോപ്പും കാനഡയും ജനാധിപത്യത്തിൽ അടിയുറച്ചു വിശ്വസിക്കുന്നു. ഏറ്റവും കരുത്തരും ഏറ്റവും സമ്പന്നരും ഏറ്റവും ഉച്ചത്തിൽ സംസാരിക്കുന്നവരുമല്ല അധികാരം പങ്കു വയ്ക്കുന്നത്. എല്ലാവരുമാണ്. ആരുടെ കൂടെ പ്രവർത്തിക്കണം എന്നു തീരുമാനിക്കാനുളള സ്വാതന്ത്ര്യം ജനാധിപത്യ രാജ്യങ്ങൾക്കുണ്ട്. അതു കൊണ്ടു ഞങ്ങൾ സ്വയം ഒന്നിക്കുന്നു."
ആർക്കെങ്കിലും എതിരെയല്ല
ആർക്കെങ്കിലും എതിരെയല്ല ഈ സഖ്യമെന്നു അവർ പറഞ്ഞു. "ഞങ്ങളുടെ പൊതുവായ കരുത്തു നിലനിർത്താനാണ്.
ലെയെന്റെ പ്രസംഗം കേൾക്കാൻ കാർണി എത്തിയിരുന്നു. കാനഡ-ഇ യു ചർച്ചകൾ ഉടൻ ആരംഭിക്കുകയും ചെയ്തു.
പ്രസിഡന്റ് ട്രംപ് കനേഡിയൻ ഉത്പന്നങ്ങൾക്കു ഭീമമായ ഇറക്കുമതി തീരുവ ചുമത്തുകയും മദ്യം ഉൾപ്പെടെ പലതും നിരോധിക്കയും ചെയ്ത സാഹചര്യത്തിൽ കാനഡയ്ക്ക് യൂറോപ്യൻ വിപണി തുറന്നു കിട്ടുകയാണ്. ആ അർഥത്തിൽ കാർണിയുടെ വിജയവും ട്രംപിന് ഏറ്റ തിരിച്ചടിയുമാണ് ഈ നീക്കം.
EU invites Canada to become bloc's first 'associate member'