Image

ഇറാൻ യുദ്ധത്തിൽ യുഎസ് $38 ബില്യൺ ചെലവിട്ടെന്നു കോൺഗ്രസ് ബജറ്റ് ഓഫിസ് (പിപിഎം)

Published on 16 September, 2026
ഇറാൻ യുദ്ധത്തിൽ യുഎസ് $38 ബില്യൺ ചെലവിട്ടെന്നു കോൺഗ്രസ് ബജറ്റ് ഓഫിസ് (പിപിഎം)

ഇറാൻ യുദ്ധത്തിൽ അഞ്ചു മാസം കൊണ്ടു യുഎസ് $38 ബില്യൺ ചെലവഴിച്ചു കഴിഞ്ഞെന്നു കോൺഗ്രസിന്റെ ബജറ്റ് ഓഫിസ് (സി ബി ഓ) അറിയിച്ചു. ഓഗസ്റ്റ് 1 വരെയുള്ള കണക്കാണിത്.

യുദ്ധം ജൂലൈയിലെ പോലെ രൂക്ഷമായി തുടർന്നാൽ പ്രതിമാസ ചെലവ് $3 ബില്യൺ കണ്ടു വർധിക്കുമെന്നും സി ബി ഓ പറഞ്ഞു.

വിലക്കയറ്റം 2027ന്റെ ആദ്യ മൂന്നു മാസങ്ങളിൽ 0.5% വർധിക്കുമെന്നു രാഷ്ട്രീയ ബന്ധമില്ലാതെ വിലയിരുത്തൽ നടത്തുന്ന സി ബി ഓ പറയുന്നു. 

ചെലവുകളിൽ പ്രധാനം പടക്കോപ്പുകൾ വേഗത്തിൽ തീർന്നു പോയതു മൂലം ഉണ്ടായതാണ്. യുദ്ധത്തിനു മുൻപ് ഉണ്ടായിരുന്ന ആയുധ ശേഖരത്തിൽ എത്താൻ അഞ്ചു വർഷമെങ്കിലും എടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇറാൻ യുദ്ധത്തിൽ യുഎസ് ഫലത്തിൽ കൃത്യതയുള്ള  ദീർഘദൂര മിസൈലുകൾ മുഴുവൻ ഫലത്തിൽ ഉപയോഗിച്ച് തീർത്തെന്നു റോയിട്ടേഴ്‌സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

റിപ്പോർട്ടിന് ആധാരം ഗവൺമെന്റ് ഡാറ്റയും പബ്ലിക് റിപ്പോർട്ടുകളും ആണെന്നു സി ബി ഓ പറയുന്നു. പെന്റഗൺ പ്രതികരിക്കാൻ തയാറായിട്ടില്ല. എന്നാൽ ജൂലൈയിൽ പെന്റഗൺ മേധാവി പീറ്റ് ഹേഗ്സേഥ് കോൺഗ്രസിനു മുൻപാകെ നൽകിയ മൊഴിയിൽ $37.5 ബില്യൺ ചെലവായെന്നു സമ്മതിച്ചിരുന്നു.

CBO estimates Iran war cost at $38 bn

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക