Image

ഗ്രീൻ കാർഡ് സ്പോൺസർ ചെയ്യുന്നത് അമേരിക്കക്കാർക്കു വേണ്ടി നിയന്ത്രിക്കാൻ ഡി എൽ ഓ (പിപിഎം)

Published on 16 September, 2026
ഗ്രീൻ കാർഡ് സ്പോൺസർ ചെയ്യുന്നത് അമേരിക്കക്കാർക്കു വേണ്ടി നിയന്ത്രിക്കാൻ ഡി എൽ ഓ (പിപിഎം)

വിദേശ ജീവനക്കാരെ ഗ്രീൻ കാർഡിനു സ്പോൺസർ ചെയ്യാൻ യുഎസ് തൊഴിലുടമകൾക്കുള്ള ചട്ടങ്ങൾ പുതുക്കാൻ ലേബർ ഡിപ്പാർട്മെന്റ് (ഡി എൽ ഓ) സമർപ്പിച്ച നിർദേശങ്ങൾ വൈറ്റ് ഹൗസ് പരിഗണിച്ചു വരുന്നു. വിദേശിയരെ നിയമിക്കുമ്പോൾ വേണ്ടത്ര യോഗ്യതയുള്ള അമേരിക്കൻ ജീവനക്കാർ ഇല്ലെന്നു തൊഴിലുടമ തെളിയിക്കണം എന്നതാണ് പുതിയ വ്യവസ്ഥകളിൽ പ്രധാനം.

വിദേശ ജീവനക്കാർക്കും വിപണിയിൽ നൽകുന്ന വേതനം തന്നെ നൽകുകയും വേണം.

ഉയർന്ന വൈദഗ്ദ്യമുള്ളവരെ നിയമിക്കുന്ന പി ഇ ആർ എം പ്രോഗ്രാം അനുസരിച്ചു നടത്തുന്ന നിയമനങ്ങളിൽ തട്ടിപ്പു നടക്കുന്നു എന്ന ആരോപണം ഉയർന്നിരുന്നു. പല സാങ്കേതിക സ്ഥാപനങ്ങൾക്കും പി ഇ ആർ എം ഈ വർഷം ഡി എൽ ഓ തടഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ എച്-1 ബി വിസക്കാരെ ഏറ്റവുമധികം നിയമിക്കുന്ന കോഗ്നിസെന്റ് ടെക്നോളജി സൊൽയൂഷൻസിനാണ് നിയന്ത്രണം ഉണ്ടായത്.

DOL pushes overhauling program to sponsor foreign workers

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക