Image

ഹോർമുസിൽ ഇറാൻ-ഒമാൻ ധാരണയായി; യുഎസിന്റെ ആവശ്യങ്ങൾ തള്ളി (പിപിഎം)

Published on 13 September, 2026
ഹോർമുസിൽ ഇറാൻ-ഒമാൻ ധാരണയായി; യുഎസിന്റെ ആവശ്യങ്ങൾ തള്ളി (പിപിഎം)

ഹോർമുസ് കടലിടുക്കിലേക്കു പ്രവേശിക്കുന്ന വഴിയും അവിടന്നു പുറത്തു പോകുന്ന മാർഗവും സംബന്ധിച്ചു ഇറാനും ഒമാനും തമ്മിൽ ധാരണയായെന്നു ഇറാൻ ഉദ്യോഗസ്ഥർ പറഞ്ഞു. തിങ്കളാഴ്ച്ച മസ്കറ്റിൽ നടക്കുന്ന യോഗത്തിലാണ് അന്തിമ തീരുമാനത്തിനു അംഗീകാരം നൽകുക.  

പ്രവേശന മാർഗം പൂർണമായും ഇറാന്റെ ജലാതിർത്തിക്കുള്ളിലാണ് എന്നാണു ധാരണയെന്നു തസ്‌നീം ന്യൂസ് റിപ്പോർട്ട് ചെയ്തു. പുറത്തേക്കുള്ള വഴിയുടെ ഒരു ഭാഗവും ഇറാൻ അതിർത്തിയിലാണ്.  

പുതിയ സംവിധാനം നടപ്പിൽ വന്നു കഴിയുമ്പോൾ കടലിടുക്കിന്റെ തെക്കൻ സഞ്ചാരപാത പൂർണമായും അടയ്ക്കുമെന്നു തസ്‌നീം പറഞ്ഞു. അത് തുറന്നിടണം എന്നതാണ് യുഎസ് ആവശ്യം. എന്നാൽ ഏഴു വ്യവസ്ഥകൾക്കു അടിസ്ഥാനമായി മാത്രമേ അതു സാധ്യമാകൂ എന്നു ഇറാൻ യുഎസിനോടു പറഞ്ഞിട്ടുണ്ട്.

തിങ്കളാഴ്ചത്തെ മസ്കറ്റ് യോഗത്തിലേക്കു മറ്റു ഗൾഫ് രാജ്യങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. എന്നാൽ പങ്കെടുക്കില്ലെന്നു ബഹ്‌റൈൻ വ്യക്തമാക്കി.

Iran, Oman agree onHormuz new entry, exit routes

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക