
ബ്രിക്സ് രാജ്യങ്ങളുടേതായ കറൻസിക്ക് തത്കാലം തീരുമാനമില്ലെന്നു 18ആം ഉച്ചകോടിക്കിടെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ അംഗരാജ്യങ്ങൾക്കിടയിൽ അവരുടെ കറൻസിയിൽ വ്യാപാരം നടത്തുന്ന കാര്യം ഇപ്പോഴും ചർച്ചയിലുണ്ട്.
മന്ത്രാലയം സാമ്പത്തിക കാര്യ സെക്രട്ടറി സുധാകർ ദലേല പറഞ്ഞു: "പുതിയ കറൻസിക്ക് നിർദേശമില്ല. അംഗരാജ്യങ്ങളുടെ പ്രാദേശിക കറൻസികൾ ഉപയോഗിക്കുന്നത് ഉഭയകക്ഷി ഇടപാടുകളിൽ പ്രായോഗികമായ സംവിധാനമാവുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. ചെലവ് കുറയ്ക്കാനും അത് സഹായിക്കും.
ആഗോള വ്യാപാരങ്ങളിൽ പണം കൈമാറാൻ ഈ രീതി നടപ്പാക്കി വരുന്നുനുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
No plan for BRICS currency, says India