
യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു വേണ്ടിയുള്ള പ്രചാരണത്തിൽ ഉഷാറായപ്പോൾ രണ്ടാം വനിത ഉഷാ വാൻസ് ആറാഴ്ച്ച മാത്രം പ്രായമെത്തിയ കുഞ്ഞിനെ പരിചരിക്കാൻ വീട്ടിലിരുന്നു.
ഡാളസിൽ നടക്കുന്ന റിപ്പബ്ലിക്കൻ കൺവെൻഷനിൽ അമേരിക്കൻ കുടുംബ മൂല്യങ്ങളെ കുറിച്ചു സംസാരിക്കുമ്പോൾ വാൻസ് പറഞ്ഞു: "എന്നെ പരിചയപ്പെടുത്താനുള്ള ക്ഷണം ഉഷ നിരസിച്ചു. കാരണം ആറാഴ്ച്ച മാത്രമായ അലക്കിനെയും മറ്റു കൊച്ചു കുട്ടികളെയും അവൾക്കു ശ്രദ്ധിക്കാനുണ്ട്. "ജൂലൈയിലാണ് എന്റെ സുന്ദരിയായ ഭാര്യ ഉഷ അലെക്കിനു ജന്മം നൽകിയത്."
അലെക്കിനു രണ്ടാഴ്ച്ച മാത്രമായപ്പോൾ കൺവെൻഷൻ സംഘാടകർ ഉഷയെ സമീപിച്ചിരുന്നുവെന്നു വാൻസ് പറഞ്ഞു. "അവൾ പറഞ്ഞു, ഇല്ലേയില്ല, എനിക്കു നാലു കുട്ടികളെ നോക്കാനുണ്ട്.
"എന്നാൽ അവൾ അവളുടെ സ്നേഹം അയക്കുന്നു, വീട്ടിലിരുന്നു കണ്ടു കൊണ്ടിരിക്കയാണെന്നു എനിക്കറിയാം."
അലേക് അറിയുന്നില്ലെങ്കിലും അവൻ അമേരിക്കൻ പൗരനായി കഴിഞ്ഞെന്നു വാൻസ് പറഞ്ഞു. "അവൻ അറിയുന്നില്ലെങ്കിലും അവനും നമ്മളെ പോലെ അമേരിക്കൻ പൗരനാണ്."
നാലു വയസുള്ള മകൾ മീരയെയും വാൻസ് പരാമർശിച്ചു. "അലെക്കിനു ഭക്ഷണം കൊടുക്കാൻ അവൾക്കു ആഗ്രഹമായിരുന്നു. വീട്ടിൽ ഉഷയുടെ ക്ഷമ ദൈവികമാണ്."
ഉഷയ്ക്ക്തിരെ മിഷിഗണിലെ ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർഥി അബ്ദുൾ സായിദ് നടത്തിയ വിമർശനവും വാൻസ് ഓർമിച്ചു. "എന്റെ വെള്ളക്കാരനായ അപ്പൂപ്പൻ ഉഷയെ ഇഷ്ടപ്പെടുമായിരുന്നോ എന്നാണ് അയാൾ ചോദിച്ചത്. "അപ്പൂപ്പന്റെ തൊലിയുടെ നിറം നോക്കിയാണ് അദ്ദേഹം അതു പറയുന്നത്. സായ്ദിനെ വളർത്തിയ രണ്ടാനമ്മ തന്നെ വെള്ളക്കാരിയാണ്.
"ജെയിംസ് വാൻസ് എന്നൊക്കെ പേരുള്ളവർക്കു ഉഷ എന്നും മറ്റും പേരുള്ളവരെ സ്നേഹിക്കാൻ കഴിയില്ലെന്നു ചിലർ പറയുന്നു. അതിൽ കൂടുതൽ അബദ്ധം പറയാനില്ല."
Usha stays home with newborn as Vance rallies GOP