
ഹോർമുസ് സ്ഥിതിവിശേഷം കൂടുതൽ വഷളായതോടെ എണ്ണ വില കുത്തനെ ഉയരുമ്പോൾ യുഎസിൽ ഡീസൽ ചില്ലറ വില്പന വില $6നു സമീപം എത്തി. ബ്രെന്റ് ക്രൂഡിന്റെ വില വ്യാഴാഴ്ച്ച $108 ആയി.
യുഎസിൽ ദേശീയ ശരാശരി ഡീസൽ വില $5.98 എത്തിയപ്പോൾ അത് ഒരു വർഷത്തിനു മുൻപുണ്ടായിരുന്ന $3.71ൽ നിന്നു 61% വർധനയാഎന്ന് എ എ എ പറയുന്നു. എന്നാൽ മറ്റൊരു നിരീക്ഷകരായ ഗ്യാസ്ബഡി പറയുന്നത് $6 കഴിഞ്ഞു മേൽപ്പോട്ടു കയറിയിട്ടുണ്ട് എന്നാണ്.
ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കു നേരെ നിരന്തരം ആക്രമണം ഉണ്ടാകുന്നുണ്ട്. വ്യാഴാഴ്ച്ച കടലിടുക്ക് കടന്ന കപ്പലുകളുടെ എണ്ണം ഏഴായി കുറഞ്ഞുവെന്നു റോയിട്ടേഴ്സ് പറഞ്ഞു.
പത്തു ദിവസത്തെ ശരാശരി ദിവസേന 15 ആയിരുന്നു. വ്യാഴാഴ്ച്ച രണ്ടു കപ്പലുകൾ ഹോർമുസിൽ കടക്കുകയും രണ്ടെണ്ണം പുറത്തു പോവുകയും ചെയ്തു. ട്രാൻസ്പോണ്ടറുകൾ ഓഫ് ചെയ്തു കടന്നു പോകുന്ന കപ്പലുകൾ ഇതിൽ ഉൾപ്പെടുന്നില്ല.
ഖേദമില്ലെന്നു ട്രംപ്
എണ്ണ വിലകൾ ഉയരുന്നുണ്ടെങ്കിലും യുദ്ധത്തിനു പോയതിൽ ഖേദമില്ലെന്നു പ്രസിഡന്റ് ട്രംപ് വ്യാഴാഴ്ച്ച ഫോക്സ് ന്യൂസിൽ പറഞ്ഞു. വേണ്ടി വന്നാൽ ഇനിയും യുദ്ധം ചെയ്യും.
യുദ്ധവും എണ്ണ വിലയും നവംബർ 3 തിരഞ്ഞെടുപ്പിനെ ബാധിക്കാം എന്നു ചൂണ്ടിക്കാട്ടിയപ്പോഴാണ് ഈ പ്രതികരണം ഉണ്ടായത്. "ഖേദം എന്ന വാക്കിൽ തന്നെ എനിക്കു വിശ്വാസമില്ല," ട്രംപ് പറഞ്ഞു. "എപ്പോഴും കുറച്ചൊക്കെ സ്വയം ചോദ്യം ചെയ്യാം."
US diesel prices soar as crude shoots up