
ബഹ്റൈനിലെ യുഎസ് സൈനിക താവളം ഇറാൻ അടിച്ചു തകർത്തെന്നു യുഎസ് സമ്മതിക്കുന്നു. യുഎസ് ഫിഫ്ത് ഫ്ലീറ്റിന്റെ ആസ്ഥാനത്തു യുഎസ്എസ് ഏബ്രഹാം ലിങ്കൺ അടുപ്പിക്കാൻ കഴിയാത്ത അവസ്ഥയാണെന്നു ആക്റ്റിംഗ് നേവി സെക്രട്ടറി ഹുങ് കാവോ പറഞ്ഞു.
ഇറാനുമായുള്ള യുദ്ധത്തിൽ യുഎസിനേറ്റ ഏറ്റവും വലിയ പ്രഹരങ്ങളിലൊന്നാണ് കാവോ തുറന്നു സമ്മതിച്ചതെന്നു 'എപ്പോക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു. "അവർ ഫിഫ്ത് ഫ്ളീറ്റ് താവളം പാടേ തകർത്തു കളഞ്ഞു," കാവോ പറഞ്ഞു.
താവളത്തിൽ കേടുപാടുകൾ തീർക്കാൻ ശ്രമമുണ്ടോ എന്നു ചോദിച്ചപ്പോൾ അത് ടാസ്ക് ഫോഴ്സ് പരിശോധിക്കുന്നുണ്ടെന്നു കാവോ പറഞ്ഞു.
യുഎസ് യാനം തകർത്തു
ഹോർമുസ് കടലിടുക്കിൽ യുഎസ് നേവിയുടെ 'സെയിൽഡ്രോൺ' ഇനത്തിൽ പെട്ട ആളില്ലാത്ത യാനം അടിച്ചു തകർത്തെന്നു ഇറാൻ വിപ്ലവ സേന ഐ ആർ ജി സി അവകാശപ്പെട്ടു. "അവരുടെ ആക്രമണ പദ്ധതി പൊളിച്ചു," ഐ ആർ ജി സി പറഞ്ഞു.
US navy chief admits Iran wrecked Bahrain base