
എച്-1 ബി ജീവനക്കാർ ഉൾപ്പെടെ ജോലി നഷ്ടപ്പെടുന്നവർക്ക് മറ്റൊരു ജോലി കണ്ടെത്താൻ യുഎസിൽ 60 ദിവസം തുടരുന്നതിനു അനുമതി നൽകിയിരുന്ന ഗ്രെയ്‌സ് പീരിയഡ് അവസാനിപ്പിക്കാൻ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡി എച് എസ്) നിർദേശിച്ചു. വെള്ളിയാഴ്ച്ച ഫെഡറൽ റജിസ്റ്ററിൽ പ്രസിദ്ധീകരിക്കുന്ന നിർദേശമനുസരിച്ചു E-1, E-2, E-3, H-1B, H-1B1, L-1, O-1, TN വിസകൾക്കു ബാധകമാണ്.
ചുരുക്കത്തിൽ ഈ വിഭാഗങ്ങളിൽ പെട്ടവർക്കു ജോലി പോയാൽ ഉടൻ യുഎസ് വിട്ടു പോകേണ്ടി വരും. മറ്റു ഒഴിവുകൾ എന്തെങ്കിലും ലഭ്യമായാൽ മാത്രമേ പിടിച്ചു നിൽക്കാനാവൂ.
അങ്ങിനെ ആയിരുന്നു നേരത്തെയുള്ള നിയമമെന്നു ഡി എച് എസ് ചൂണ്ടിക്കാട്ടി. യുഎസ് സി ഐ എസിനു ഭാരം കുറയ്ക്കുന്ന നടപടിയാണ് ഗ്രെയ്‌സ് പീരിയഡ് ഒഴിവാക്കിയ മാറ്റമെന്ന് അവർ പറഞ്ഞു.
നിർദേശം നിയമമായി നടപ്പാക്കിയിട്ടില്ല. ജനങ്ങളുടെ അഭിപ്രായം കേൾക്കാൻ ഡി എച് എസ് കാത്തിരിക്കും.
US proposes end to H-1B job-loss grace