
ശ്രീനഗര്‍: ലഡാക്കിന് പ്രത്യേക ഭരണഘടനാ പരിരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്ത്തകന് സോനം വാങ്ചുക്ക് വീണ്ടും സമരത്തിനൊരുങ്ങുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് നീക്കം.
ലഡാക്കിന്റെ ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരാഴ്ചക്കുള്ളില്‍ അനുകൂലമായ ഉറപ്പ് നല്‍കണമെന്നാണ് പ്രധാന ആവശ്യം. സര്‍ക്കാര്‍ പ്രതികരിച്ചില്ലെങ്കില്‍ സെപ്തംബര്‍ 19 മുതല്‍ 24 വരെ പ്രക്ഷോഭം നടത്തുമെന്ന് വാങ്ചുക്ക് മുന്നറിയിപ്പ് നല്കി.