Image

ജീവനക്കാരുടെ പണിമുടക്ക്; നാളെ മുതൽ മൂന്ന് ദിവസം തുടർച്ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കും

Published on 10 September, 2026
ജീവനക്കാരുടെ പണിമുടക്ക്; നാളെ മുതൽ മൂന്ന് ദിവസം തുടർച്ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കും

ആഴ്ചയിൽ അഞ്ചു പ്രവൃത്തിദിനം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് നാളത്തെ പണിമുടക്കുമായി ബാങ്ക് ജീവനക്കാര്‍ മുന്നോട്ട്. ശനിയും ഞായറും കൂടി അവധിയായതിനാല്‍ 3 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. ചില സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച വിനായക ചതുര്‍ഥിയുടെ അവധി കുടിയുള്ളതിനാല്‍ 4 ദിവസം വരെ ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടാം.

സെപ്റ്റംബർ 11 മുതൽ 13 വരെ ഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ പണിമുടക്ക് മാറ്റിവെക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും യൂണിയനുകൾ നിരസിച്ചു. സെപ്റ്റംബർ അവസാനം 28,29,30 തീയതികളിൽ മൂന്നു ദിവസത്തെ സമരവും ഒക്ടോബർ 26 മുതൽ അനിശ്ചിതകാല സമരവും യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക