Image

ഗവർണർ ഡാൻ മക്കീ റോഡ് ഐലൻഡ് ഡെമോക്രാറ്റിക് പ്രൈമറിയിൽ തോറ്റു (പിപിഎം)

Published on 10 September, 2026
ഗവർണർ ഡാൻ മക്കീ റോഡ് ഐലൻഡ് ഡെമോക്രാറ്റിക് പ്രൈമറിയിൽ തോറ്റു (പിപിഎം)

റോഡ് ഐലൻഡ് ഡെമോക്രാറ്റിക് ഗവർണർ ഡാൻ മക്കീ പാർട്ടി പ്രൈമറിയിൽ തോറ്റു. സി വി എസ് മുൻ എക്സിക്യൂട്ടീവ് ഹെലെന ഫോക്ക്‌സ് അദ്ദേഹത്തെ തോല്പിച്ചത് 25% ഭൂരിപക്ഷത്തിലാണ്.

സംസ്ഥാനത്തു തന്നെ പ്രൊവിഡൻസ് മേയർ ബ്രെറ്റ് സ്മൈലിയും പ്രൈമറിയിൽ ചൊവാഴ്ച്ച തോറ്റു. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ സ്റ്റേറ്റ് റെപ്. ഡേവിഡ് മൊറാലസാണ് വിജയം കണ്ടത്.    

ഡെമോക്രാറ്റിക് പാർട്ടിക്ക് വിജയം ഉറപ്പുള്ള സംസ്ഥാനത്തു സോഷ്യലിസ്റ്റുകൾ കൈവരിച്ച വിജയം ഇടതു ചായ്‌വുള്ള വിഭാഗങ്ങൾക്ക് ആവേശമായി. മാറ്റത്തിനു വേണ്ടിയുള്ള വോട്ടിനു മുൻതുക്കം ലഭിച്ച രാജ്യത്തെ നിരവധി പ്രൈമറികളിൽ ചിലതു മാത്രമാണിവ.

അതേ സമയം, അഞ്ചു തവണ യുഎസ് സെനറ്റർ ആയിരുന്ന ജാക്ക് റീഡ് 76 വയസിൽ ആറാം മത്സരത്തിനു പാർട്ടിയുടെ അനുമതി നേടി. പ്രധാന എതിരാളി 31 വയസുള്ള കോണർ ബർബ്രിജിനെതിരെ അദ്ദേഹത്തിനു 10% ലഭിച്ചു.

അടുത്തയാഴ്ച്ച ഡെലവെയറിലെ വോട്ടെടുപ്പോടെ പ്രൈമറി സീസൺ അവസാനിക്കും.

RI Gov loses Democratic primary 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക