Image

മേയർ മാംദാനി 9/11 ചടങ്ങിൽ ഉണ്ടാവണമെന്നു ഗവർണർ ഹോക്കൽ (പിപിഎം)

Published on 10 September, 2026
മേയർ മാംദാനി 9/11 ചടങ്ങിൽ ഉണ്ടാവണമെന്നു ഗവർണർ ഹോക്കൽ (പിപിഎം)

ന്യൂ യോർക്ക് മേയർ സോഹ്രാൻ മാംദാനി 9/11 ആക്രമണത്തിന്റെ 25ആം വാർഷിക ചടങ്ങുകളിൽ പങ്കെടുക്കാൻ പാടില്ലെന്നു മുൻ റിപ്പബ്ലിക്കൻ മേയർ റൂഡി ജൂലിയാനി പറഞ്ഞതിനു പിന്നാലെ മാംദാനിക്കു പിന്തുണയുമായി ഗവർണർ കാത്തി ഹോക്കൽ.

"സെപ്റ്റംബർ 11 ആക്രമണത്തിനു ശേഷം നമ്മെ ഒന്നിച്ചു നിർത്തിയ ഐക്യത്തിന്റെ ആവേശം തകർക്കുന്ന ഭിന്നതകൾ ഉണ്ടാവാൻ പാടില്ല," ഹോക്കൽ ചൂണ്ടിക്കാട്ടി. "ഈ 25ആം വാർഷികത്തിൽ നമുക്ക് നഷ്ടപ്പെട്ടവരെ ഓർമിക്കാം. ന്യൂ യോർക്ക് നിവാസികളായി, അമേരിക്കൻ ജനതയായി ഒന്നിച്ചു നിൽക്കാം," അവർ എക്‌സിൽ കുറിച്ചു. "ന്യൂ യോർക്ക് സിറ്റി മേയർ അവിടെ ഉണ്ടാവണം, അത് അദ്ദേഹത്തിന്റെ ചുമതലയാണ്."

അൽ ഖൈദ ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരനുമായി അടുത്ത ബന്ധമുള്ള ഒരാൾക്കു വേണ്ടി കോടതിയിൽ ഹാജരായ റംസി കാസമിനെ മാംദാനി നഗരത്തിന്റെ പ്രധാന അഭിഭാഷകനായി നിയമിച്ചു എന്നതാണ് ജൂലിയാനി ഉയർത്തിയ എതിർപ്പ്. 9/11ൽ മരിച്ച ചിലരുടെ കുടുംബങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടി മാംദാനിയെ ചടങ്ങിൽ നിന്നു വിലക്കണം എന്നാവശ്യപ്പെട്ടു ഒപ്പുശേഖരണം നടത്തിയിരുന്നു.

ആക്രമണ സമയത്തു മേയറായിരുന്ന ജൂലിയാനി മാംദാനിക്കെതിരെ മുസ്ലിം വിദ്വേഷം നിറഞ്ഞ ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചിരുന്നു. മാംദാനി അതെല്ലാം തള്ളിക്കളയുകയും ചെയ്തു. വെള്ളിയാഴ്ച്ച നടക്കുന്ന അനുസ്മരണം 'സെപ്റ്റംബർ 11ലെ ഭീകരമായ ആക്രമണത്തിൽ' മരിച്ചവരുടെ കുടുംബങ്ങൾക്കു വേണ്ടിയുള്ളതാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.

"ഈ നഗരത്തിനു വേണ്ടി എല്ലാം ത്യജിച്ച ആദ്യ രക്ഷാ പ്രവർത്തകർക്കും നഗരവാസികളെ സഹായിക്കാൻ എല്ലാം മറന്നെത്തിയവർക്കും കൂടി ഉള്ളതാണ് ആ ചടങ്ങ്. അതു കൊണ്ട് ഈ അനുസ്മരണാ ചടങ്ങുകളിലെല്ലാം ഞാൻ എത്തും." 

Hochul voices support for Mamdani

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-10 03:36:43
💥🔥ഇവൻ തക്കിയ കളിക്കുകയാണെന്ന് തോന്നുന്നല്ലോ. എങ്കിൽ ന്യൂയോർക്കും, ലണ്ടൻ പോലെയാകാൻ അധിക നാൾ കാക്കേണ്ടതില്ല.സൂക്ഷിക്കണം ഇവനെ. ഇവനിൽ ഒരു ജിഹാദി ഉറങ്ങി കിടപ്പുണ്ട്. ✳️Rejice
Sunil 2026-09-10 14:10:14
Rejice, Jihadi is not sleeping in Mamdani. That Jihadi is more active than ever. Marxist Mamdani got elected with almost 100% support from Indian Americans. After Marxist Mamdani's victory , the US govt has significant rethinking about immigration from India.
Jayan varghese 2026-09-10 15:21:06
യാതൊരു വിധ മത വാദികൾക്കും മത പ്രചാരകർക്കും ന്യൂ യോർക്ക് പോലെയുള്ള മനുഷ്യ സ്നേഹത്തിന്റെ മഹാ നഗരങ്ങളിൽ സ്ഥാനമില്ല. അവനവന്റെ മനസ്സിന്റെ സ്വകാര്യതകളിൽ മതത്തെ ഉറക്കിക്കിടത്തിയിട്ടു മാത്രം യാതൊരുവനും പുറത്തേക്കു വന്നാൽ മതി. എന്തുകൊണ്ടെന്നാൽ ഇവിടെ ജീവിക്കുന്നത് വടക്കും തെക്കും കിഴക്കും പടിഞ്ഞാറുമുള്ള മനുഷ്യൻ എന്ന ഒറ്റ കൊടിപ്പടത്തിനടിയിൽ ഒരുമിക്കുന്ന വിശ്വ പൗരന്മാരാണ്. ജയൻ വർഗീസ്.
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-09-10 17:01:10
💥🔥...മ് മ്മ്മ് മ്മ്മ്മ്മ്മ്മ് ......സത്യം, സുനിൽ ; ജയൻ.👍 ✳️Rejice
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-09-10 17:18:05
💥🔥പക്ഷേ , ഇവന്റെ അമ്മ ok ആണല്ലോ ; അവരുടെ കാഴ്ചപ്പാടുകൾ അവരുടെ സിനിമയിലൂടെയും മറ്റും എത്ര മനോഹരമായാണ് , ചായാതെയും, ചരിയാതെയും ചാരാതെയും അവതരിപ്പിച്ചിരിക്കുന്നത് ?.‼️ എന്തു പറ്റി ഇവനു മാത്രം.??. അങ്ങനെയാകില്ലല്ലോ വളർത്തപ്പെട്ടത്?? 🤔🤔 ങ്ങാ, ചിലപ്പോൾ പിതൃ ദായക ക്രമത്തിൽ പറ്റിപ്പോയതായിരിക്കാം.ഏതായാലും ന്യൂയോർക്കിലെ Sleeping സെല്ലുകൾ ഉണർന്നിട്ടുണ്ട്. അന്ന്, 25 വർഷങ്ങൾക്കു മുൻപ് , ഒരു 9\11 ഉണ്ടായി എങ്കിൽ, ഇന്നത്തെ ലോക കാലാവസ്ഥ അനുസരിച്ച് പുഷ്പം പോലെ ഒരു 10/12 നടന്നു കൂടേ , ????, പ്രത്യേകിച്ചും ലോകം മുഴുവൻ അല്ലാഹുവിലേക്കു നടന്നടുക്കുമ്പോൾ... 🫣🫣 ✳️റെജീസ് ജോൺ🔆
Matt 2026-09-10 18:28:07
The controversy is not about 9/11 itself. It is about whether Mamdani’s past legal support for a man linked to Al-Qaeda (Ramzi Kassem) should disqualify him from attending a memorial meant to honor victims of terrorism. This is emotionally charged because 9/11 was a violent extremist attack by Al-Qaeda, responsible for massive loss of life and long-term trauma. Any perceived association, even indirect or professional—triggers strong reactions. Why some say Mamdani was right to attend-These arguments come from Governor Kathy Hochul and others in the article. The governor explicitly said, “The New York City Mayor should be there; it is his responsibility.” Hochul emphasized that 9/11 remembrance should not be used to create political or religious fractures. The event honors first responders and victims, not political controversies. Mamdani himself said he attends to honor “those who sacrificed everything for the city.” Legal representation is not endorsement: In American democracy, lawyers often defend unpopular clients. That does not make them supporters of terrorism. Rejecting him could set a dangerous precedent: Excluding elected officials based on accusations or conspiracy theories (as Giuliani has pushed) risks normalizing religious profiling.
ടൈം സ്‌കയർ 2026-09-11 01:50:23
മാന്താണിയുടെ അവസാന മേയർ നാളുകളിൽ, ന്യൂയോർക് ടൈംസ്ക്യർ, ഒരു പ്രാർഥന സ്‌കയർ ആയി മാറും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക