Image

ഇറാൻ ഭരണത്തെ അട്ടിമറിക്കുമെന്നു നെതന്യാഹു (പിപിഎം)

Published on 10 September, 2026
ഇറാൻ ഭരണത്തെ അട്ടിമറിക്കുമെന്നു നെതന്യാഹു (പിപിഎം)

ഇറാനിലെ ഷിയാ പുരോഹിത ഭരണകൂടത്തെ അട്ടിമറിക്കുമെന്നു ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ബുധനാഴ്ച്ച പ്രഖ്യാപിച്ചു. അങ്ങിനെയൊരു കാര്യം യുഎസ് മുൻഗണനയിൽ ഇല്ലെന്നു പ്രസിഡന്റ് ട്രംപ് ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

അൽ ഖൈദയുടെ മുൻ നേതാക്കൾ ഭരിക്കുന്ന സിറിയയിൽ ഇസ്രയേലി സൈനികരോടു സംസാരിച്ച നെതന്യാഹു ഹെർമോൺ മലനിരകൾ മുതൽ യാർമുക് നദി വരെയുള്ള സിറിയൻ ഭൂമിയുടെ മേൽ ഇസ്രയേലിന് സമ്പൂർണ നിയന്ത്രണം ഉണ്ടെന്നു അവകാശപ്പെട്ടു. "അതിർത്തി കടന്നു ഇസ്രയേലിലേക്കു ഇനി ഒരു ഭീകരനും വരില്ല."

അതിർത്തിയിൽ ഒരു 'ഭീകര സേന' ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചെന്നു അദ്ദേഹം ആരോപിച്ചു.

ഇറാൻ ഭരണകൂടത്തെ വീഴ്ത്താനുള്ള ശ്രമങ്ങളിൽ ഇസ്രയേൽ വിജയത്തോടു അടുത്തെന്നു ഒക്ടോബർ 27നു തിരഞ്ഞെടുപ്പു നേരിടുന്ന പ്രധാനമന്ത്രി പറഞ്ഞു. "അതിനു ഒരു ദൗത്യം കൂടി നിറവേറ്റാനുണ്ട്. അവർ ജീവന്മരണ പോരാട്ടത്തിലാണ്."

മിഡിൽ ഈസ്റ്റിലെ ഏറ്റവും കരുത്തുള്ള വൻ ശക്തിയാണ് ഇസ്രയേലെന്നു നെതന്യാഹു പറഞ്ഞു. "ശത്രുക്കൾ ഞങ്ങളെ വെല്ലുവിളിക്കേണ്ട."

Netanyahu vows to topple Iran's gov't

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക