Image

കാനഡയിൽ നിന്നുള്ള മദ്യത്തിനും പാൽ ഉത്പന്നങ്ങൾക്കും ട്രംപ് നിരോധനം പ്രഖ്യാപിച്ചു (പിപിഎം)

Published on 09 September, 2026
കാനഡയിൽ നിന്നുള്ള മദ്യത്തിനും പാൽ ഉത്പന്നങ്ങൾക്കും ട്രംപ് നിരോധനം പ്രഖ്യാപിച്ചു (പിപിഎം)

യുഎസ്-കാനഡ വ്യാപാര യുദ്ധം മുറുകിയതോടെ കാനഡയിൽ നിന്നുള്ള മദ്യത്തിനു പ്രസിഡന്റ് ട്രംപ് നിരോധനം പ്രഖ്യാപിച്ചു. ഡെയറി ഉത്പന്നങ്ങൾ, മോട്ടോർ സൈക്കിൾ എന്നിവയ്ക്കും നിരോധനമുണ്ട്.  

നിരോധനം സെപ്റ്റംബർ 29 അർധരാത്രി നിലവിൽ വരുമെന്നു വൈറ്റ് ഹൗസ് അറിയിച്ചു. അതിനു മുൻപ് ഇറക്കുമതി ചെയ്താൽ 50% തീരുവ ഉണ്ടാവും.  

ബിയർ മുതൽ വിസ്കിയും ബൊര്ബണും വീഞ്ഞും ഉൾപ്പടെയുള്ള ഒട്ടു മിക്ക ഇനം മദ്യത്തിനും നിരോധനം ബാധകമാണ്.

Trump bans Canadian liquor, dairy goods

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക