
കൂടുതൽ അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുമെന്നു വൈറ്റ് ഹൗസിന്റെ അതിർത്തി മേധാവി തോമസ് ഹോമൻ വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു പറഞ്ഞു. അറസ്റ്റുകൾ വർധിപ്പിക്കാനും ക്രിമിനലുകളെ നാടു കടത്താനും ഉറച്ചു തന്നെയാണ് ട്രംപ് ഭരണകൂടം.
കൂട്ട നാടുകടത്തൽ വാഗ്‌ദാനം ചെയ്താണ് പ്രസിഡന്റ് ട്രംപ് തിരഞ്ഞെടുപ്പു ജയിച്ചതെന്നു ഹോമൻ ചൂണ്ടിക്കാട്ടി.
ന്യൂ യോർക്കിലും ലോംഗ് ഐലൻഡിലും ആദ്യഘട്ട അറസ്റ്റുകൾ പൂർത്തിയായി. "ഇനിയും ഉണ്ടാവും നിരവധി."
85,000 ഹേബിയസ് കോർപസ് പരാതികൾ നിലവിലുണ്ട്, ഒട്ടേറെ കോടതി വിലക്കുമുണ്ട്. പക്ഷേ റെക്കോർഡ് സൃഷ്ടിച്ചാണ് ഐസ് നടപടികൾ നീങ്ങുന്നത്.
Trump border czar vows more deportations