
യുഎസ് സേനയുടെ അത്യാധുനികമായ അന്തർവാഹിനി ഹോർമുസ് കടലിടുക്കിന്റെ പ്രവേശന കവാടത്തിൽ പിടിച്ചെടുത്തെന്നു ഇറാന്റെ വിപ്ലവ സേന ഐ ആർ ജി സി അറിയിച്ചു. ആളില്ലാതെ സഞ്ചരിക്കുന്ന ലോകത്തെ ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യയുള്ള ഡൈവ് എൽ ഡി എന്ന അന്തർവാഹിനി ചാരനിരീക്ഷണമാണ് നടത്താറ്.
ഒരു അന്തർവാഹിനി പ്രവർത്തനരഹിതമായി എന്നു മാത്രമാണ് യുഎസ് സേന അറിയിച്ചത്.
ഹോർമുസിനു സമീപം ഇറാൻ വ്യോമ പ്രതിരോധം ഒരു എംക്യൂ-9 റീപ്പർ ഡ്രോൺ അടിച്ചിട്ടതായും ഐ ആർ ജി സി അവകാശപ്പെട്ടു.
യുഎസ് സേന അഞ്ചു ഇറാൻ എണ്ണക്കപ്പലുകൾ ആക്രമിച്ചപ്പോൾ അവരുടെ 8 എണ്ണക്കപ്പലുകളും മറ്റു രണ്ടു കപ്പലുകളും ആക്രമിച്ചെന്നു ഇറാൻ പറയുന്നു. ഇറാന്റെ പ്രത്യാക്രമണങ്ങൾ മേഖലയിലെ യുഎസ് താവളങ്ങളിൽ നിന്നു എണ്ണക്കപ്പലുകളിലേക്കു കേന്ദ്രീകരിക്കുന്നു എന്ന സൂചനയായി ഇതിനെ കാണുന്നവരുണ്ട്. കുവൈറ്റിലും ബഹ്‌റൈനിലും നങ്കൂരമിട്ട എണ്ണക്കപ്പലുകൾ ഒഴിഞ്ഞു പോകണമെന്ന് ഇറാൻ ആവശ്യപ്പെട്ടത് അതിന്റെ സൂചനയാണ്.
അതേ സമയം ജോർദാനിലെ യുഎസ് താവളത്തിനു നേരെ 20 മിസൈലുകൾ ഇറാൻ അയച്ചതായി ജോർദാൻ സ്ഥിരീകരിച്ചു.
ഹോർമുസിന്റെ മേൽ പൂർണ നിയന്ത്രണം ഉണ്ടെന്നു ഐ ആർ ജി സി അവകാശപ്പെട്ടു.
Iran claims seizing US sub as Hormuz tension escalates