Image

റൊണാൾഡോയുടെ സഹോദരി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ; CR 7 ന് സ്നേഹ സന്ദേശം കൈമാറി മുഖ്യമന്ത്രി

Published on 02 September, 2026
റൊണാൾഡോയുടെ സഹോദരി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ; CR 7 ന് സ്നേഹ സന്ദേശം കൈമാറി മുഖ്യമന്ത്രി

തിരുവനന്തപുരം: പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ എവീറോയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളം സന്ദർശിക്കുന്നതിനിടെയാണ് എൽമ മുഖ്യമന്ത്രിയെ കാണാനെത്തിയത്. എൽമയുമായി സംസാരിക്കുന്ന വിഡിയോ മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിട്ടുണ്ട്.

സംഭാഷണത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയോട് കേരളീയർക്കുള്ള ആരാധനയെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും പങ്കു വച്ചുവെന്നും ഇക്കാര്യം ക്രിസ്റ്റ്യാനോടോ പറയുമെന്ന് എൽമ ഉറപ്പു നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിക്കൊപ്പം ഒരു ഫോട്ടോ വേണമെന്ന് എൽമ ആവശ്യപ്പെടുന്നതും മുഖ്യമന്ത്രി സന്തോഷത്തോടെ ആ ക്ഷണം സ്വീകരിക്കുന്നതും വിഡിയോയിലുണ്ട്.

അതേസമയം, കരിയറിലെ നിർണായക ഘട്ടത്തിലൂടെയാണ് 41കാരനായ റൊണാൾഡോ കടന്നുപോകുന്നത്. സൗദി പ്രോ ലീഗ് ക്ലബ് അൽ നസ്‌റിനായി കളിക്കുന്ന താരത്തിന്റെ കരിയർ ഗോൾ നേട്ടം നിലവിൽ 978 ആണ്. 1,000 കരിയർ ഗോളുകൾ എന്ന ചരിത്രനേട്ടത്തിലേക്കാണ് റൊണാൾഡോയുടെ ഇപ്പോഴത്തെ മുന്നേറ്റം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക