Image

കറിയുണ്ടാക്കിയില്ലെന്ന് പറഞ്ഞ് തര്‍ക്കം; മലപ്പുറത്ത് ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു

Published on 02 September, 2026
കറിയുണ്ടാക്കിയില്ലെന്ന് പറഞ്ഞ്  തര്‍ക്കം; മലപ്പുറത്ത് ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു

മലപ്പുറം: വണ്ടൂരില്‍ കറിയുണ്ടാക്കിയില്ലെന്ന കാരണം പറഞ്ഞ് യുവാവ്് ഭാര്യയെ കൊലപ്പെടുത്തി. കുന്നമ്മല്‍ ഫസീലയാണ് കൊല്ലപ്പെട്ടത്. 38 വയസ്സായിരുന്നു. ഭര്‍ത്താവ് റഷീദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് ഉച്ചക്ക് റഷീദ് വീട്ടിലെത്തിയപ്പോള്‍ കറിയുണ്ടാക്കിയില്ലെന്ന് പറഞ്ഞ് ഭാര്യയുമായി തര്‍ക്കംം തുടങ്ങി. തര്‍ക്കം രൂക്ഷമായതോടെ റഷീദ് കത്തിയെടുത്ത ഫസീലയെ കുത്തുകയായായിരുന്നു. സാരമായി പരിക്കേറ്റ ഫസീലെയെ ഉടന്‍ തന്നെ വണ്ടൂരില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവസമയം റഷീദ് മദ്യലഹരിയിലായിരുന്നെന്നാണ് വിവരം. റഷീദ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാരും പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് റഷീദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക