
ന്യൂഡൽഹി: ടാറ്റാ ഗ്രൂപ്പിൻ്റെ പ്രമുഖ എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ കാബിൻ ക്രൂ അംഗങ്ങൾക്കും ഫ്രണ്ട്ലൈൻ ജീവനക്കാർക്കുമായി പുതിയ യൂണിഫോമുകൾ പുറത്തിറക്കി. ഇന്ത്യയുടെ സമ്പന്നമായ പരമ്പരാഗത വസ്ത്ര നെയ്ത്തുരീതികളും ആധുനിക ഫാഷൻ സങ്കൽപ്പങ്ങളും സമന്വയിപ്പിച്ചാണ് പുതിയ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
തമിഴ്നാടിന്റെ കാഞ്ചീപുരം, ഗുജറാത്തിന്റെ പടോള, മധ്യപ്രദേശിന്റെ ബാഗ് പ്രിന്റുകൾ, അസമിലെ ഗമോസ, ഹിമാചൽ പ്രദേശിലെ പട്ടു എന്നീ പാരമ്പര്യ നിർമ്മിതികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈനുകൾ തയ്യാറാക്കിയിരിക്കുന്നത്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ബ്രാൻഡ് നിറങ്ങളായ 'എക്സ്പ്രസ് ബ്ലൂ', 'എക്സ്പ്രസ് ഓറഞ്ച്' എന്നിവയാണ് യൂണിഫോമിൽ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.
പരമ്പരാഗത കുർത്തികളുടെ ശൈലി പിന്തുടരുന്ന ആധുനിക കട്ടിംഗുകൾ, ജാക്കറ്റുകൾ, സ്കാർഫുകൾ, പോക്കറ്റ് സ്ക്വയറുകൾ എന്നിവ ഉൾപ്പെടുന്നതാണ് വനിതാ ജീവനക്കാരുടെ വസ്ത്രങ്ങൾ.
ജീവനക്കാരുടെ ജോലി സൗകര്യവും സുഖപ്രദമായ യാത്രയും ഉറപ്പാക്കാൻ വാഴനാരുകൾ ഉപയോഗിച്ച് നിർമ്മിച്ച 'ബനാന ക്രേപ്പ്' ഫാബ്രിക്കാണ് വസ്ത്രങ്ങൾക്കായി ഉപയോഗിച്ചിരിക്കുന്നത്