Image

ഇറാൻ നേതാക്കൾ യുദ്ധ കുറ്റവാളികളെന്നു ട്രംപ്; ഖർഗ് ഭസ്മമാക്കുന്ന എ ഐ ചിത്രം പോസ്റ്റ് ചെയ്തു (പിപിഎം)

Published on 31 August, 2026
ഇറാൻ നേതാക്കൾ യുദ്ധ കുറ്റവാളികളെന്നു ട്രംപ്; ഖർഗ് ഭസ്മമാക്കുന്ന എ ഐ ചിത്രം പോസ്റ്റ് ചെയ്തു (പിപിഎം)

ഇറാന്റെ നേതാക്കളെ യുദ്ധ കുറ്റവാളികളായി വിചാരണ ചെയ്യണമെന്നു പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച്ച പരസ്യമായി ആവശ്യപ്പെട്ടു. നവരാശിക്കെതിരെയാണ് 'പരാജിത രാജ്യത്തിൻറെ' നേതാക്കൾ കുറ്റം ചെയ്തതെന്നു ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു.  

"ഇറാൻ പരാജിത രാജ്യമാണ്, അതു ചത്തു!" അദ്ദേഹം എഴുതി. "അവർക്കു നേവിയില്ല, എയർ ഫോഴ്സില്ല, കറൻസിയില്ല. അവർ സൈനികർക്കു ശമ്പളം കൊടുക്കുന്നില്ല. വിലക്കയറ്റം 300% ആണ്. അവരുടെ നേതൃത്വം ശിഥിലമാണ്."  

ഒരു ലക്ഷത്തിലധികം പ്രതിഷേധ പ്രകടനക്കാരെ ഇറാൻ വധിച്ചെന്നു തെളിവൊന്നും ഇല്ലാത്ത ആരോപണം ട്രംപ് ആവർത്തിച്ചു.

ഇറാന്റെ ഖർഗ് എണ്ണപ്പാടം അടിച്ചു തകർത്തു ഭസ്മമാക്കുന്ന എ ഐ വീഡിയോ ട്രംപ് പ്രസിദ്ധീകരിച്ചു. എന്നാൽ ആ 10 സെക്കന്റ് ക്ലിപ് എ ഐ ആണെന്നു അദ്ദേഹം സൂചിപ്പിച്ചില്ല.

നാഷനൽ ഇറാൻ ഓയിൽ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഹമീദ് ബോവാർഡ് പറഞ്ഞു: "ട്രംപിന്റെ ട്വീറ്റുകൾ കണ്ടാൽ ചിരിച്ചു മണ്ണു കപ്പും. ഖർഗ് ശാന്തമായി കിടക്കുന്നു. ജോലികൾ പതിവ് പോലെ നടക്കുന്നു."

Trump wants Iran leaders tried for war crimes 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക