Image

ആരാധനാരീതിയിലോ ഭാഷയിലോ ജീവിതശൈലിയിലോ ഒതുങ്ങുന്നതല്ല ഹിന്ദു സ്വത്വം: മോഹൻ ഭഗവത്

Published on 31 August, 2026
ആരാധനാരീതിയിലോ ഭാഷയിലോ ജീവിതശൈലിയിലോ ഒതുങ്ങുന്നതല്ല ഹിന്ദു സ്വത്വം: മോഹൻ ഭഗവത്

ടൊറന്റോ: പ്രത്യേക ഭാഷയിലോ ആരാധനാരീതിയിലോ ജീവിതശൈലിയിലോ നിർവചിക്കാവുന്നതല്ല ഹിന്ദു സ്വത്വമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. വൈവിധ്യത്തെ അംഗീകരിക്കുകയും ആദരിക്കുകയും അതിനുള്ളിലെ ഏകത്വം തിരിച്ചറിയുകയും ചെയ്യുന്നതാണ് ഹിന്ദു പാരമ്പര്യത്തിന്റെ അടിസ്ഥാന തത്വമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ 2,000ത്തിലധികം ഹിന്ദുക്കളും അമേരിക്കയിലെ ഇന്ത്യക്കാരും  പങ്കെടുത്ത ഹിന്ദു വിശ്വ ബന്ധു സംഗമത്തിൽ സംസാരിക്കുകയായിരുന്നു ഭഗവത്. 'സൗഹൃദത്തിലൂടെ ലോകത്തെ ചേർത്തുപിടിക്കുക' എന്നതായിരുന്നു പരിപാടിയുടെ പ്രമേയം.

'ഹിന്ദു എന്ന വാക്കിനെ ഏതെങ്കിലും പ്രത്യേക ഭാഷയിലൂടെയോ ആരാധനാരീതിയിലൂടെയോ ജീവിതശൈലിയിലൂടെയോ നിർവചിക്കാനാകില്ല. ഇവയെല്ലാം മനുഷ്യരുടെ വൈവിധ്യത്തിന്റെ ഭാഗങ്ങളാണ്. ഹിന്ദുക്കൾ എല്ലാവരെയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു' - ഭാഗവത് വ്യക്തമാക്കി.

വൈവിധ്യത്തിനടിയിൽ നിലനിൽക്കുന്ന ഏകത്വം തിരിച്ചറിയാൻ ഇന്ത്യയുടെ പാരമ്പര്യം മനുഷ്യരെ പഠിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജാതി, മതം, ഭാഷ, പാരമ്പര്യം, ജീവിതരീതി എന്നിവയിൽ വ്യത്യാസങ്ങൾ നിലനിന്നാലും അവ ഇല്ലാതാക്കുന്നതിലൂടെയല്ല ഇന്ത്യയുടെ ഏകത്വം സാധ്യമാകുന്നതെന്നും ഭഗവത് കൂട്ടിച്ചേർത്തു.

ലോകത്തെ 'എന്റേത്', 'മറ്റുള്ളവരുടേത്' എന്നിങ്ങനെ വേർതിരിക്കരുതെന്നും ഭൂമി മുഴുവൻ ഒരു കുടുംബമാണെന്ന ബോധമാണ് വേണ്ടതെന്നും ഭഗവത് തുറന്നടിച്ചു. എല്ലാറ്റിനും തുല്യമായ അന്തസ്സും പ്രാധാന്യവുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിശക്കുന്ന ഒരാളുടെ മുന്നിൽ ഭക്ഷണം കഴിക്കുമ്പോൾ അയാൾക്ക് ഭക്ഷണം നൽകാതെ കഴിയുന്നത് മനുഷ്യന് സ്വാഭാവികമായി സാധിക്കില്ലെന്നും ഭഗവത് ചൂണ്ടിക്കാട്ടി. മറ്റുള്ളവരിൽനിന്ന് ഭക്ഷണം തട്ടിയെടുക്കാനും ആവശ്യക്കാരുമായി പങ്കുവയ്ക്കാനും മനുഷ്യന് കഴിയുമെങ്കിലും ഏത് തിരഞ്ഞെടുക്കണമെന്ന് നിർണയിക്കുന്നത് മൂല്യങ്ങളാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

മറ്റുള്ളവരിൽ ഹിന്ദു ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നതിനുപകരം സ്വന്തം പ്രവർത്തനങ്ങളിലൂടെ മാതൃകയാകുകയാണ് ഹിന്ദു സമൂഹം ചെയ്യേണ്ടതെന്നും ഭഗവത് വിശദീകരിച്ചു.

1925ൽ കേശവ് ബാലിറാം ഹെഡ്ഗേവാർ നാഗ്പുരിൽ സ്ഥാപിച്ച രാഷ്ട്രീയ സ്വയംസേവക സംഘം 2025ൽ ശതാബ്ദി പൂർത്തിയാക്കി. 2009ലാണ് മോഹൻ ഭഗവത് ആർഎസ്എസ് സർസംഘചാലകനായത്. വടക്കേ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി ന്യൂയോർക്കിലെ പരിപാടികൾക്ക് പിന്നാലെയാണ് ടൊറന്റോയിലെ അദ്ദേഹത്തിന്റെ പരിപാടി.

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-08-31 14:52:34
💥🔥ഇങ്ങനെയൊക്കെ ചിന്തിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനെയാണോ നിങ്ങളെല്ലാവരും ചീത്ത വിളിക്കുന്നത്‌???? . ഒരൊറ്റ ഇസ്ലാം- ക്രൈസ്തവ മത "ഫൺ ഡി തന് " ഇങ്ങനെ ഒന്നു പ്രസംഗിക്കാമോ??? അവന്റെ പുസ്തകം അതിന് അവനെ അനുവദിക്കുന്നില്ല. ഇതര മത വിശ്വാസികളെ കാണുന്നിടത്തു വച്ച് കല്ലെറിഞ്ഞു കൊല്ലാൻ കല്പിക്കുന്ന ദൈവ വാക്യങ്ങൾ ഉള്ള പുസ്തകങ്ങൾ ആണ് 2026-ലും ഇവന്മാർ രണ്ടു കൂട്ടരും ഫോളോ ചെയ്യുന്നത്. 🫣🫣🫣 ✳️Rejice✳️
Jayan varghese 2026-08-31 15:20:38
ആകാശം എന്ന കുടക്കീഴിൽ ചക്രവാള സീമകൾ അതിരിടുന്ന അതിമനോഹരമായഈ ഭൂമിയിൽ അതിരുകൾക്കും ലേബലുകൾക്കും വർഗ്ഗങ്ങൾക്കും വർണ്ണങ്ങൾക്കും അതീതരായി മനുഷ്യനും മനുഷ്യനും തോളോട് തോൾ ചേർന്ന് നിൽക്കുന്ന ഒരു മൺ സ്വർഗ്ഗം ! ആ സന്ദേശം ലോകത്തിനു സമ്മാനിക്കുന്നത് ആഴ്വാരി തമ്പ്രാക്കൾ ആണെങ്കിലും അടിമപ്പുലയൻ ആണെങ്കിലും അവനാണ് അഭിവാദനങ്ങൾ. ശ്രീ മോഹൻ ഭഗത്തിന് അഭിവാദനങ്ങൾ ! ജയൻ വർഗീസ്.
Alex Mathew. 2026-08-31 15:25:35
ക്രിസ്ത്യാനിക സമുദായത്തിന്റെ മധുവിധു കാലം കഴിഞ്ഞു. ദീപിക പത്രത്തിന്റെ എഡിറ്റോറിയൽ എഴുത്ത് സത്യത്തിന്റെ ഒരംശം മാത്രമാണ്. ഉത്തരേന്ത്യ ക്രിസ്ത്യാനിക പീഡന ഭൂമിയായി മാറികഴിഞ്ഞു. വരുന്ന നാളുകൾ കൂടുതൽ പീഡാനുഭവത്തിന്റെയും കുരിശിലേറ്റലുകളുടെയും കാലമാകും. കോൺഗ്രസ് ഭരണകാലം ക്രിസ്ത്യാനിക പുരോഹിതരുടെയും സമ്പന്ന അധികാര ലോബികളുടെയും സുവർണ്ണ കാലമായിരുന്നു. ബിജെപി ഭരണത്തിലും കുറച്ചൊക്കെ അത് തുടർന്നു. ഇനിയത് ഓർമ്മ മാത്രം. 2031ലെ കേരള ഭരണമാണ് ബിജെപിയുടെ ലക്ഷ്യം. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒഴിച്ചുള്ള 42% ത്തേ ഹിന്ദു എന്ന് വിളിച്ച് കേരള ഭരണം പിടിക്കുക സാധ്യമല്ല. അതിൽതന്നെ കമ്മാളന്മാരാണ് എന്തെങ്കിലുമൊക്കെ പ്രതീക്ഷ. ഏതെങ്കിലും ഒരു ന്യൂനപക്ഷം ഒപ്പം നിന്നേ പറ്റൂ. മുസ്ലീങ്ങളെ ആയിരുന്നു ആദ്യം പിടിച്ചുനോക്കിയത്. അതിനായി ആരിഫ് ഖാനെ ഗവർണർ ആക്കി ഇറക്കി. അബ്ദുള്ളക്കുട്ടിയെ ദേശീയ നേതാവാക്കി. ലീഗിനെ നോക്കി. അങ്ങനെ പലതും നോക്കി. എല്ലാം പൊളിഞ്ഞപ്പോഴാണ് ക്രിസ്ത്യാനികളെ പിടിക്കുന്നത്. അത് സിമ്പിൾ ആയി വീണു എന്നാണ് അവർ വിചാരിച്ചത്. പദ്ധതി മുഴുവൻ വിജയം. അരമനകളിൽ നിന്ന് വെറുപ്പിന്റെ വിഷം നിറഞ്ഞു കവിഞ്ഞൊഴുകി. സംഘപരിവാരത്തിന്റെ നാലിരട്ടി വീര്യമുള്ള വിഷം. പക്ഷേ അത് വെറും നാട്യമെന്നും കേന്ദ്രം മന്ത്രി അടക്കം കുറെയേറെ ആനുകൂല്യങ്ങളും വനഭൂമികളും തട്ടി അവർ തങ്ങളെ മൂഞ്ചിച്ചു എന്നും വലിയ താമസം ഇല്ലാതെ സംഘത്തിന് മനസ്സിലായി. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ ജയിക്കും എന്ന് കരുതിയ സംഘസ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച കാശ് കിട്ടിയില്ല. ഒരു ശതമാനം പോലും ക്രിസ്ത്യാനികൾ സങ്കിഹിന്ദുത്വവാദികൾക്ക് വോട്ട് ചെയ്തില്ല. സംഘപരിവാർ നിരാശപ്പെടുന്നവരല്ല. 2031 ആണ് അവരുടെ ലക്ഷ്യം. കേരളം പിടിക്കുക. അതിന് ക്രിസ്ത്യാനികൾ വോട്ട് ചെയ്തേ പറ്റൂ. ചെയ്തില്ലെങ്കിൽ ചെയ്യിപ്പിക്കും. ചെയ്യിപ്പിക്കാനുള്ള പണി അവരുടെ കയ്യിലുണ്ട്. ഇവരുടെ സ്ഥാപനങ്ങളും നിക്ഷേപങ്ങളും ആളും സമ്പത്തുകളുമൊക്കെ ഉത്തരേന്ത്യയിലാണ്. അവിടെ അവർ പണി തുടങ്ങി കഴിഞ്ഞു. ഉത്തരേന്ത്യയിൽ ക്രിസ്ത്യാനിക സ്ഥാപനങ്ങൾക്കും കത്തോലിക്കാസഭയ്ക്കും പാസ്റ്റർ ഹൗസുകൾക്കും നേരം ഇന്നേവരെ ഉണ്ടാകാത്ത ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കന്യാസ്ത്രീകൾ പുറത്തു പറയാൻ പാടില്ലാത്ത വിധം അപമാനിക്കപ്പെടുന്നു. സംഘപരിവാർ ഉന്നത കേന്ദ്രങ്ങളിൽ ഇവർക്കുള്ള കത്തികളും കഠാരകളും തോക്കുകളും രാഗി മിനുക്കുകയാണ്. FCRA അടക്കം നിയമങ്ങളെല്ലാം അതിന്റെ ഭാഗമാണ് . കഴിഞ്ഞ ദിവസങ്ങളിൽ വളരെ ക്രൂരമായ ആക്രമണങ്ങളാണ് ഇന്ത്യയിൽ ക്രിസ്ത്യാനിക ആരാധനാലയങ്ങളിൽ നടന്നത്. നിസ്സഹായരായി അത് ഏറ്റുവാങ്ങാൻ മാത്രമേ അവർക്ക് കഴിഞ്ഞുള്ളൂ.. വിവിധതരം ദൾ എന്ന പേര് ഇട്ടു ഇവർ തന്നെ പാലും മാവും റൊട്ടിയും കൊടുത്ത് വലുതാക്കിയ ദളിതുകളെ കൊണ്ട് ക്രിസ്ത്യാനിക ആരാധനാലയങ്ങളും സ്കൂളുകളും പൊളിക്കുന്നു. അവരെ മൃഗീയമായി മർദ്ദിക്കുന്നു.. അറുതി വരുത്താൻ ഇനി ഒരേ ഒരു പോംവഴിയെ ഉള്ളൂ. സംഘം പരിവാർ പറയുന്ന ബ്ലാങ്ക് ചെക്കിലും മുദ്ര പത്രത്തിലും ഒപ്പിട്ടു കൊടുക്കുക. അവരുടെ അടിമകണ്ണുകളായി ശിഷ്ടകാലം കഴിയുക. എല്ലാ ക്രിസ്ത്യാനികളും കേരളത്തിൽ സങ്കികൾ ആവുക. അവർക്ക് അങ്ങോട്ട് പോകേണ്ടിവരും. ഈ ഇന്ത്യയിൽ അല്ലാതെ എന്തു വഴി?. ക്രിസ്ത്യാനികളുടെ നല്ലകാലം കൂടിയാണ് ഇത്. ബിജെപിയെ പിന്തുണയ്ക്കുന്നവർക്ക് സാമ്പത്തികമായും അല്ലാതെയും വലിയ ഓഫറുകൾ ആണ്. ചെറിയ എന്തെങ്കിലും ഒക്കെ സിനിമ പിടിച്ച വരെയും അഭിനയിച്ചവരെയും വരെ വലിയ തുകകൾ അല്ലെങ്കിൽ അവാർഡ് നൽകാമെന്ന വാഗ്ദാനങ്ങൾ കൊടുത്ത് ഒപ്പം കൂട്ടലാണ് ഇവർ ഇപ്പോൾ ചെയ്യുന്നത്. Fb സോഷ്യൽ മീഡിയ, എന്തേലുംഒക്കെ പ്രൊഫൈൽ ഉള്ള ഒരു വ്യക്തിക്ക് ഒരു ലക്ഷം രൂപ വരെയാണ് പെയ്മെന്റ്. അവരാകെ ചെയ്യേണ്ടത് കമന്റുകൾ വഴി വെറുപ്പ് പടർത്തുക, കൊടുക്കുന്ന പോസ്റ്റുകൾ ചെയ്യുക. നൂറുവർഷം മുമ്പ് ആസൂത്രണം ചെയ്താണ് അവർ ഇന്ത്യ പിടിച്ചത്. ഇനി അഞ്ചുവർഷം മതി അവർക്ക് കേരളം പിടിക്കാൻ എന്ന് അവർ തന്നെ പറയുന്നു. u ക്രിസ്ത്യാനികളോടാണ്.. കണ്ടറിയണം നിങ്ങളുടെ കാര്യം... 😭
Nainaan Mathullah 2026-08-31 15:57:56
This reminds me of the saying, 'Chekuthan vedam othunnu' or 'chirichu kondu kazhuthu arakkuka'. Only fools believe such words considering the history of violence and persecution in India from RSS and still continuing today. Action speaks louder than words.People like Regis might nominate him for Nobel Peace Price for such talks. Come to senses Regis, instead of misleading readers.
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-08-31 19:51:11
💥🔥ശ്രീ. മാത്തുള്ളാ, ആരു പറയുന്നു എന്നല്ല, എന്തു പറയുന്നു എന്നാണ് നാം നോക്കേണ്ടത്. ബലാത്സംഗവും, കൊലപാതകവും തെറ്റാണെന്ന് ഗോവിന്ദ ചാമി പറഞ്ഞാലും നമ്മൾ എടുത്തേ പറ്റൂ.ഫാക്റ്റ് ആരു പറഞ്ഞാലും അത് ശരി തന്നേ ; പറയുന്നത് തെറ്റാണെങ്കിൽ, ഡാറ്റാ support ചെയ്യുന്നില്ലെങ്കിൽ ആരു പറഞ്ഞാലെന്ത്, അത് തെറ്റു തന്നേ. മദ്യപിച്ചു റോഡിൽ കിടക്കുന്ന ഒരാൾ മദ്യപാനം തെറ്റാണെന്ന് പറഞ്ഞാലും അത് തെറ്റു തന്നേ. പാപത്തെ വെറുക്കുക, പാപിയെ സ്നേഹിക്കുക. ഇല്ലാത്ത ഒരു കഥാപാത്രമായ ഏശു ഉണ്ടെന്ന് ഏതു മാത്തുള്ള പറഞ്ഞാലും നമ്മൾ എടുക്കില്ല. അതേ സമയം MDMA ഉപയോഗിക്കുന്നത് ശരിയല്ല എന്നു മാത്തുള്ള പറഞ്ഞാൽ എഴുന്നേറ്റു നിന്നു കയ്യടിക്കാൻ എനിക്ക് ഒരു മടിയും ഉണ്ടാകില്ല. ✳️Rejice✳️
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-08-31 20:24:36
💥🔥വസ്തുതകൾ, ഡാറ്റാ നിങ്ങളോടൊപ്പം ഉണ്ടെങ്കിൽ മാത്തുള്ളാ, നിങ്ങൾ ശരിയാണ് ; നിങ്ങൾ പറയുന്നത് ഡാറ്റാ based അല്ലെങ്കിൽ നിങ്ങൾ ആരായാലെന്ത്, എന്തായാലെന്ത്, നിങ്ങൾ തെറ്റ് തന്നേ. ആരാണ് പറഞ്ഞതെന്നല്ല, എന്താണ് പറഞ്ഞതെന്നാണ് സയൻസിന്റെ രീതി. ആ പ്രത്യേക ആൾ പറഞ്ഞത് കൊണ്ട് അത് ശരിയാണ്, അല്ലെങ്കിൽ ആ ആൾ പറഞ്ഞത് കൊണ്ട് അത് തെറ്റാണ് എന്നു സമർത്ഥിക്കുന്നത് മതത്തിന്റെ രീതിശാസ്ത്രം ആണ് mr. മാത്തുള്ളാഹ്. ✳️Rejice ✳️
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-08-31 20:31:11
💥🔥Constant ആയിട്ട് മനുഷ്യന്റെ ലാളനയും, സംരക്ഷണവും, ഭക്ഷണവും ലഭിച്ചില്ലെങ്കിൽ അടുത്ത ദിവസം ചത്തു പോകുന്ന പോമറേനിയൻ പട്ടിക്കുട്ടിയാണ് ദൈവം. മനുഷ്യൻ ഭൂമിയിൽ ഇല്ലാതായാൽ ആദ്യം നശിച്ചു പോകുന്ന ജീവിയാണ് ദൈവം. അത്രയ്ക്കും ബലഹീനനായ ദൈവം നമ്മളെ എന്നാ ഒലത്തുമെന്നാണ് ശ്രീ മാത്തുള്ളാ താങ്കൾ അവകാശപ്പെടുന്നത്??? ✳️റെജീസ് ✳️
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-08-31 20:37:43
💥🔥എന്റെ പേര്, Mathullah ഒരിക്കലെങ്കിലും താങ്കൾക്ക് നേരേ ചൊവ്വേ 'Rejice' എന്ന് ഒന്ന് എഴുതാമോ??? അപേക്ഷയാണ്, ആഗ്രഹമാണ്.Plz. 🙏 ✳️റെജീസ് ✳️
സുരേന്ദ്രൻ നായർ 2026-08-31 21:05:13
കാനഡയിൽ 2000 പേരും ന്യൂയോർക്കിൽ യൂണിവേഴ്സൽ ഒൺനസ്സ്‌ പ്രോഗ്രാമിൽ 5600 പ്രതിനിധികളും ഇമാം ഡോ: താരിഫ് ഷെരീഫു് റവ: ആർഡീൻ തോൺ റബ്ബിനിക്കൽ അസംബ്ലി അധ്യക്ഷൻ റാബ്ബി ജേക്കബ് ബ്ലൂമെന്തൽ തുടങ്ങിയ അമേരിക്കയിലെ മത പണ്ഡിതന്മാരും 250 ൽപരം വിവിധ സംഘടന നേതാക്കളും ഡോ: മോഹൻ ഭാഗത്തിനെ കേൾക്കാൻ എത്തിയിരുന്നുവെങ്കിൽ അതിനു കാരണം അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന ഇൻക്ലുസിവ്‌ ദർശനത്തിന്റെ ശക്തി ഒന്നുമാത്രമാണ്.ലോകത്തെ സകല മതങ്ങളും ഇന്ത്യയിൽ സ്വീകരിക്കപ്പെട്ടതും ആ സഹിഷ്ണതയുടെ നന്മകൊണ്ടുമാണ്. തന്റേതല്ലാത്ത മറ്റെല്ലാം മോശം അതിനെയൊക്കെ ഇല്ലാതാക്കണം എന്ന കുറച്ചുപേരുടെ ഉപജീവന പ്രഘോഷങ്ങളോ തീവ്രവാദ മത രാഷ്രവാദത്തിന്റെ ആക്രോശങ്ങളോ എവിടെയും ഒരു ചലനങ്ങളും സ്ഥിരമായി സൃഷിക്കുന്നില്ല. പരസ്പര പൂരകമാകുന്ന വിശ്വാസങ്ങളിലെ സമാനതയാണ് ലോകം ഇന്നു ആഗ്രഹിക്കുന്നത്. യോജിപ്പിന്റെ ചർച്ചകളാണ് ഇത്തരം വേദികളിൽ കേൾക്കുന്നത്. അല്ലാതെ പരസ്പര വിദ്വേഷ പ്രചാരണമല്ല.
Nainaan Mathullah 2026-09-01 02:50:01
What Surendran Nair wrote is exactly what I meant by 'chirichukondu kazhutharakkuka'. Persecution of Christians going on in India which is reported widely all over the world. People like Surendran Nair oblivious to it and don't see or feel the pain.The knife is on the neck and it is bleeding. However, words from mouth is, 'we are not that type of people. We have a history of taking care of other religions'. If this is not hypocrisy, what is hypocrisy?
Tom Karimbil 2026-09-01 06:10:57
Nainan Mathulla said the truth. Many people visited North and Eastern parts of India recently and returned to USA. They are saying the truth that what is happening in India today. Minorites like Muslims and Chritains are being persecuted by the centeral ruling Govt of the RSS/BJP. They are not safe in those areas. Where is freedom of opinion and religion?. 100 oercent I support Mathulla. But in USA they all enjoy all the rights and freedom. Here they are saying - Mohan bhahat and all saying or preaching peace, just preach only(lies). But the radical writers here also support the misdeeds of the ruling party there. Religious fundamentalism cannot be tolerated everybody must be treated equally, like in USA.
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-09-01 14:17:15
💥🔥To@👉Tom Karimbil - : ആ മോഹൻ ഭഗവത് ഇവിടെ ന്യൂയോർക്കിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞ ഏതെങ്കിലും ഒരു വരിയെങ്കിലും മാത്തുള്ളയ്ക്കോ, അല്ലെങ്കിൽ മാത്തുള്ളയെ പോലുള്ള യഹോവാ വിശ്വാസികൾക്കോ നെഞ്ചത്ത് കൈവച്ചു പറയാൻ പറ്റുമോ?? അമ്മാതിരി ഒരു വരി ഇവിടെ എഴുതാമോ??? പണി കിട്ടും. അവരുടെ ആദ്യ കല്പന തന്നേ പരമത വെറിയും, പരദൈവ നിന്ദയുമാണ്. വർഗ്ഗീയത തുളുമ്പി നിൽക്കുന്ന കല്പന. എന്താ റ്റോമേ കണ്ണടച്ച് പാലു കുടിക്കുകയാണോ?? യഹോവ ചിരിക്കാതെയാണ് പതിനായിരങ്ങളുടെ കഴുത്തറുത്തത്?? ഇന്നുവരെ ചിരിക്കുന്ന മുഖമുള്ള ഒരു യഹോവയെയൊ, ഏശുവിനെയോ, pari -ശുദ്ധ ആത്മാവിനെയോ ആരെങ്കിലും ഒരു പടത്തിൽ കണ്ടിട്ടുണ്ടോ??? ✳️റെജീസ് ✳️
തോമസ് ഗോതാണ്ടം 2026-09-01 17:09:32
റിജോയിസ് നെടുങ്ങാടപ്പള്ളി, ചിലപ്പോഴൊക്കെ ചില ശരികൾ കുറിക്കാറുണ്ട് സമ്മതിക്കുന്നു. എന്നാൽ 75% ചുമ്മാ യാതൊരുവിധ sense ഇല്ലാത്ത കാര്യങ്ങളാണ് നിങ്ങൾ കുറിക്കുന്നത്. ഇവിടെ mathulla, tom karimbil പറഞ്ഞത് നൂറു ശതമാനവും ശരിയാണ്. ഒന്നുകൂടി പോയി വായിച്ചു മനസ്സിലാക്കുക. അല്ലാതെ ചുമ്മാ എപ്പോഴും വിഡ്ഢിത്തരം എഴുതി വയ്ക്കരുത്. യഹോവയുടെ യോ, കൃഷ്ണന്റെയോ ഏതെങ്കിലും മനുഷ്യൻ വരച്ച പടം നോക്കിയാണോ ദൈവത്തെ വിലയിരുത്തേണ്ടത്?. ദൈവമോ വിശ്വാസമോ ഓരോരുത്തരുടെ മനസ്സിലാണ്. അത് ഉള്ളവർക്ക് ഉണ്ട് ഇല്ലാത്തവർക്കില്ല അത്രതന്നെ. മോഹൻ ബഹത്തിന്റെ പ്രസംഗത്തെപ്പറ്റി തന്നെയാണ് അവർ ഇരുവരും എഴുതിയത്. അമേരിക്കയിൽ വന്ന വളരെ നല്ല പരസ്പരം മത സ്നേഹം പ്രസംഗിക്കും എന്നാൽ ഇന്ത്യയിൽ പോയി മറ്റുതരത്തിൽ പ്രസംഗിക്കും മറ്റുതരത്തിൽ പെരുമാറും അതു മാത്രമാണ് പറഞ്ഞത്. അമേരിക്കയിലുള്ള ബിജെപി സപ്പോർട്ടേഴ്സ് ഇവിടെയും അതുമാതിരി പറയുന്ന പ്രവർത്തിക്കുന്നു. അത്തരക്കാർക്ക് എതിരെയാണ് ഇവിടെ ഇപ്പോൾ ഞാനും ഗാന്ധിജിയെ മാതിരി ആക്രമരഹിതമായി പ്രവർത്തിക്കുന്നത്. സത്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ അക്രമകാരികൾ, അന്ധവിശ്വാസക്കാർ, ടെററിസ്റ്റ് സംഘടന RSS തന്നെ. അല്ലാതെ യാതൊരു തരത്തിലുള്ള മുസ്ലിം വർഗീയ സംഘടനയോ ക്രിസ്ത്യൻ വർഗീയ സംഘടനയോ അല്ല. ഇന്ത്യ ഭരിക്കുന്ന വർഗീയക്കാരും നൂറ്റാണ്ടുകൾക്ക് മുമ്പ് മധ്യ ഏഷ്യ. യിൽ നിന്ന് കുടിയേറിയ വരാണ്. ഞാൻ യഹോവക്കാരനല്ല. യഹോവ വിളിച്ചു കൂവലും എനിക്കിഷ്ടമില്ല. പക്ഷേ അവർ ആരെയും ഉപദ്രവിക്കുന്നില്ല തെറിവിളിക്കുന്നില്ല കൊല്ലുന്നില്ല. മറ്റുള്ളവരെ ആരാധനാലയങ്ങൾ പൊളിച്ചു കളയുന്നില്ല.
ബി യേശുദാസൻ 2026-09-01 21:56:50
സുരേന്ദ്രൻ നായർ "ഇൻക്ലൂസിവിറ്റി" യെ കുറിച്ചു പറഞ്ഞുവല്ലോ. വളരെ സ്വാഗതാര്ഹമാണത്. ആർ എസ്‌ എസ് ന്റെ പരമോന്നത നേതാവിന്റെ താത്വിക നയപരമായ ആ പ്രഭാഷണത്തിനനുസരിച് ഭാരതത്തിൽ സെക്കുലറിസവും പ്ലൂറാലിറ്റിയും ശക്തമാക്കണമെന്ന് താങ്കൾ ഉറക്കെ പറയാമോ? ഭാരതത്തിൽ ന്യുന പക്ഷങ്ങൾ അത് അനുഭവിക്കുന്നുണ്ടെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക