Image

ലോകമൊട്ടാകെ വ്യാപിക്കുന്ന വിദ്വേഷം തടയണമെന്നു മത നേതാക്കൾ (പിപിഎം)

Published on 30 August, 2026
ലോകമൊട്ടാകെ വ്യാപിക്കുന്ന വിദ്വേഷം തടയണമെന്നു മത നേതാക്കൾ (പിപിഎം)

വിദ്വേഷം അതിരുകൾ കടന്നു ലോകമൊട്ടാകെ വ്യാപിക്കയാണെന്നു വിവിധ മത നേതാക്കൾ ശനിയാഴ്ച്ച ന്യൂ യോർക്കിൽ പറഞ്ഞു. മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടന്ന 'ഒരു ലോകം, ഒരു മാനവികത' പരിപാടിയിൽ സംസാരിച്ച ഹിന്ദു, ക്രിസ്ത്യൻ, യഹൂദ, മുസ്‌ലിം നേതാക്കൾ യുദ്ധങ്ങളും അഭയാർഥി പ്രവാഹവും സാങ്കേതിക വിദ്യ ഉണ്ടാക്കുന്ന ആഘാതവും ചൂണ്ടിക്കാട്ടി. ചർച്ചകളും കാരുണ്യവും മനുഷ്യൻ പങ്കു വയ്ക്കുന്ന അന്തസും ആവശ്യമാണെന്ന് അവർ ഊന്നിപ്പറഞ്ഞു.

രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ എസ് എസ്) മേധാവി മോഹൻ ഭഗവത് മുഖ്യാതിഥിയായ പരിപാടിയിൽ മുപ്പതിലേറെ രാജ്യങ്ങളിൽ നിന്നായി 180 മതനേതാക്കൾ പങ്കെടുത്തു.

വേൾഡ് കൗൺസിൽ ഓഫ് റിലീജിയസ് ലീഡേഴ്‌സ് സ്ഥാപക സെക്രട്ടറി ജനറൽ ബാബാ ജെയിൻ ഈ നേതാക്കളുമായി നടത്തിയ ചർച്ചകളിൽ നിന്നു ഉരുത്തിരിഞ്ഞ പ്രവർത്തന പരിപാടിയെ കുറിച്ചു സംസാരിച്ചു. "വിശ്വാസത്തിനു മുറിവുണക്കാനും ഒത്തുതീർപ്പുണ്ടാക്കാനും ഉത്തേജനം നൽകാനുമുള്ള കഴിവുണ്ട്. എന്നാൽ മതം പലപ്പോഴും വിഭജിക്കാനും മാറ്റി നിർത്താനും അക്രമത്തെ ന്യായീകരിക്കാനും ഉപയോഗിക്കുന്നു എന്നതാണ്  ദുഖകരമായ സത്യം."

സ്വന്തം സമുദായം ഉപയോഗിക്കുന്ന വാക്കുകളും പഠിപ്പിക്കുന്ന കാര്യങ്ങളും അവരുടെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന രീതിയും പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. "വിദ്വേഷത്തെ ന്യായീകരിക്കാൻ മതത്തെ ഉപയോഗിക്കുന്നത് നമുക്ക് തടയണം. മനുഷ്യത്വം ഇല്ലാതാക്കാൻ മതത്തെ ഉപയോഗിക്കാൻ പാടില്ല. അന്തസിനെ നശിപ്പിക്കാനും ഉപയോഗിക്കരുത്. വ്യത്യസ്‍തമായി ചിന്തിക്കുന്നവർക്കൊപ്പവും ഒത്തു പോകാൻ കഴിയുമെന്നു നമ്മൾ പഠിപ്പിക്കണം."

ഈ കൂട്ടായ്മയുടെ വിജയം വിലയിരുത്തുന്നത് ഇവിടന്നു പിരിഞ്ഞ ശേഷം നമ്മൾ എന്തു ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നു ഇമാം ഷെരീഫ് പറഞ്ഞു. "നമ്മൾ കൂടുതൽ അഗാധമായ സൗഹൃദങ്ങൾ സ്ഥാപിക്കയും കൂടുതൽ ധൈര്യം നേടുകയും ചുമതലകൾ പങ്കിടുകയും ധൈര്യമായി പ്രവർത്തിക്കയും ചെയ്താൽ ഒരു പക്ഷെ നമുക്ക് മഹത്തായ തുടക്കം കുറിക്കാൻ കഴിഞ്ഞേക്കും."

ഐക്യം ഭിന്ന ചിന്തകൾക്കപ്പുറമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വാസം നിലനിർത്താൻ വിദ്വേഷം ആവശ്യമില്ല."

റെവറന്റ് തോൺ പറഞ്ഞു: "ആരെയാണ് വെറുക്കേണ്ടത്, ആരെയാണ് ഭയപ്പെടേണ്ടത്, കുറ്റപ്പെടുത്തേണ്ടത്, ഒഴിവാക്കേണ്ടത് എന്നൊക്കെ ആളുകളെ പഠിപ്പിക്കയാണ്. എന്നാൽ ഈ കൂട്ടായ്മ വൈ വ്യത്യസ്തമായ സന്ദേശം നൽകുന്നു. 
 
"നമ്മുടെ മതങ്ങൾക്കും രാഷ്ട്രീയത്തിനും ഭൂപടങ്ങൾക്കും എല്ലാം ഉപരിയായി നമ്മളെല്ലാം ദൈവത്തിന്റെ മക്കളാണ്."

ഓരോ മനുഷ്യനിലും ദൈവത്തിന്റെ അംശമുണ്ടെന്നാണ് യഹൂദ മതം പഠിപ്പിക്കുന്നതെന്നു റാബി ബ്ലൂമെന്താൾ പറഞ്ഞു. "നമ്മൾ എല്ലാവരും തുല്യരാണ്. മൂല്യമുള്ളവരാണ്. കാരണം, ദൈവം നമ്മളെ നോക്കുമ്പോൾ കണ്ണാടിയിൽ നോക്കുന്നത് പോലെയാണ്."

രക്ഷാ ബന്ധൻ ദിനത്തിൽ നടന്ന പരിപാടിയിൽ രാഖി കെട്ടുന്നത് കരുതലിന്റെയും സുരക്ഷയുടെയും പരസ്പര ഉത്തരവാദിത്തത്തിന്റെയും പ്രതീകമായി അവതരിപ്പിച്ചു. കുടുംബം, സമൂഹം എന്നിവയ്ക്കൊക്കെ അപ്പുറം എത്തുന്ന ബന്ധങ്ങൾ സ്ഥാപിക്കാൻ അതു ചെയ്യാൻ പങ്കെടുത്തവരെ പ്രോത്സാഹിപ്പിച്ചു.

ചടങ്ങിൽ അംഗീകരിച്ച പ്രഖ്യാപനത്തിൽ അഞ്ചു കാര്യങ്ങൾ മത നേതാക്കൾ ഉറപ്പു നൽകി. സ്വന്തം മതം പഠിപ്പിക്കുന്ന കാര്യങ്ങളും നടപ്പാക്കുന്ന കാര്യങ്ങളും പരിശോധിക്കണം. മതത്തിനും സംസ്കാരത്തിനും അപ്പുറം കടന്നു ബന്ധങ്ങൾ സ്ഥാപിക്കണം. ആളുകൾ അക്രമത്തിനു ഇരയാവുമ്പോൾ എതിർത്തു സംസാരിക്കണം. സ്വന്തം സമുദായത്തിന്റെ തെറ്റ് തിരുത്തുമ്പോൾ മാത്രമേ സമാധാനം ഉണ്ടാവൂ.

Faith leaders warn of rising global hate 

Join WhatsApp News
Jayan Varghese 2026-08-30 12:00:34
എല്ലാ മത പണ്ഡിതന്മാരും മനുഷ്യനിൽ ദൈവ സാന്നിധ്യം അംഗീകരിക്കുന്നു. പ്രപഞ്ച കഷണമായ മനുഷ്യനിൽ ദൃശ്യ ശ്രവ്യ അവസ്ഥകളിൽ സജീവമായിരിക്കുന്ന സ്ഥൂലം എന്ന വർത്തമാനം രൂപപ്പെടുമ്പോൾ ആ വർത്തമാനത്തിനു കരണമാവുന്ന സൂക്ഷ്മം എന്ന ആത്മഭാവത്തിൽ ദൈവമുണ്ട്. വ്യക്തി എന്ന ശരീര സ്ഥൂലം സജീവമാവുന്നത് ചിന്ത എന്ന മാനസിക സൂഷ്മത്തിന്റെ ആസ്തിത്വത്തിലൂടെയാണ് എന്നതു പോലെ വ്യക്തി എന്നതിന്റെ വലിയ ഭാവമായ പ്രപഞ്ചത്തിലും ആനുപാതികാവസ്ഥയിൽ സമാന സംഗതികൾ സംഭവിക്കുന്നു. ജയൻ വർഗീസ്.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-08-30 13:49:50
💥🔥ഈ ഊന്നി, ഊന്നി, ഊന്നി പറഞ്ഞ യഹൂദ,ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം ഫൺ-ഡിതന്മാരോട് ഒറ്റ ചോദ്യം, ഒരേ ഒരു ചോദ്യം, ചോദിച്ചാൽ കുണ്ടിയും പൊക്കിക്കൊണ്ട് ഓടും. ഈ "താളിയോലകൾ" കത്തിക്കുത്തും വെടിവെപ്പും ഉണ്ടാക്കും Madison സ്ക്വയർ ഗാർഡനിൽ. ആ ഒരു ചോദ്യം ഇതാണ് = 🔸 "ഏതാണ് ആ ഒരേ ഒരു ജീവനുള്ള ദൈവം " ????🔸 സ്വന്തം സമുദായത്തിൽ ഒരു തെറ്റുമില്ലെന്നും അതു ദൈവീകമാണെന്നും, മറ്റു സമുദായങ്ങളും മതങ്ങളും അവരുടെ ദൈവങ്ങളുമൊക്കെ വെറും കെട്ടു കഥ ആണെന്നും ഉറച്ചു വിശ്വസിക്കുന്നവരാണ് ഇന്നലെ അവിടെ കൂടിയ എല്ലാ മത നേതാക്കളും വിശ്വാസികളും. അമേരിക്ക ആയതു കൊണ്ട് ഇങ്ങനെ പറയാൻ പറ്റി. ഈ അവിടെ കൂടിയ 'മത തക്കാളികൾ' തിരികെ അവരവരുടെ പള്ളികളിൽ ചെന്ന് ഇങ്ങനത്തെ തെണ്ടിത്തരം പറയുമോ??? അതിനുള്ള ബോൾസ് ഏതായാലും ക്രിസ്തിയാനിക്ക് ഇല്ലെന്നു എനിക്ക് 100% ഉറപ്പാണ് ; കാരണം, ക്രിസ്തു ഇന്നും ജീവിച്ചിരിക്കുന്നു. Rejice✳️
പ്രാജീന ദുർമന്ത്രവാദി 2026-08-30 15:48:32
കഴുത്തിൽ തലയോട്ടി കെട്ടിത്തൂക്കി തലയിൽ മൃഗ കൊമ്പുള്ള തൊപ്പിവെച്ചു തോൽ ചുറ്റി കടും ചായങ്ങൾ ദേഹത്ത് പുരട്ടിയ പ്രാജീന ദുർമന്ത്രവാദികളിൽനിന്നും അകലെയല്ല ആധുനിക പുരോഹിതർ. -andrew
RSS എന്തിന് അമേരിക്കയിൽ? 2026-08-30 18:11:41
RSS എന്തിന് അമേരിക്കയിൽ? അതി സങ്കീർണവും നിർണായകവുമായ രാഷ്ട്രീയ മാറ്റങ്ങളുടെ പ്രതിഫലനമാണ് ആർഎസ്എസ് നേതാവ് മോഹൻ ഭഗവതിന്റെ അമേരിക്കൻ സന്ദർശനം. കഴിഞ്ഞ 10 വർഷം കൊണ്ട് ലോകം കീഴടക്കുമാറ് വളർന്നു കൊണ്ടിരുന്ന RSS നിയന്ത്രിത ഇന്ത്യൻ ഡീപ് സ്റ്റേറ്റ് പിളർന്നു കഴിഞ്ഞു. ( നിസ്സാരമല്ലായിരുന്നു ഈ വളർച്ച) വെറുമൊരു പിളർത്തലല്ല അത്. നൂറ്റാണ്ടുകൾ ഈ രാജ്യം കൈപ്പിടിയിൽ ഒതുക്കി നിയന്ത്രിച്ചു കൊണ്ടിരുന്നവരോട് കൃത്യമായ താക്കീത്. ബാക്കി വെച്ചേക്കില്ല നിങ്ങളെ. ക്യൂബയോ പാലസ്തീനോ സിറിയയോ പോലെ നിങ്ങളെയും നിമിഷങ്ങൾ കൊണ്ട് തകർക്കും. നിങ്ങൾ ഈ കട്ടുകൂട്ടിയതും കൊള്ളയടിച്ചു വച്ചതും ചവിട്ടി മെതിച്ചു ഭരിക്കുന്ന അധികാരവും ഞങ്ങളിങ്ങു എടുക്കും. മുല്ലപ്പൂ വിപ്ലവവും ജെൻസി കലാപവും ഒക്കെ ഉഴുതുമറിച്ച് നിങ്ങളെ കടന്നു പോകും. വേണമെങ്കിൽ സാമ്പിൾ കണ്ടോ.. നോർത്ത് ഈസ്റ്റ് മാത്രമല്ല സൗത്ത് ഇന്ത്യയും വേറെ രാജ്യങ്ങൾ ആകും . അടിയിൽ കാവി നിക്കറും ഓറഞ്ച് കുപ്പായവും കുറിയും ഒക്കെയായി പുത്തൻ ഹിന്ദുവിന്റെ മെമ്പർഷിപ്പും കാണിച്ച് തെരുവിൽ കൊള്ളയും ബലാത്സംഗവും തല്ലിക്കൊല്ലലും നടത്തി മേയുന്ന ദളിതുകളുടെയും ചണ്ഡാളന്മാരുടെയും ദൾ സേനകളുടെ ശൗര്യം കണ്ടു അമേരിക്കയോട് എതിർപ്പ് പറയാൻ ഇവർ പോവില്ല. എന്നു മാത്രമല്ല ഒരു പട്ടിക്കുറുക്കനോട് പോലും നേരിടാൻ ഇവറ്റകളെ കൊണ്ട് കൊള്ളില്ല എന്ന് അവർക്കറിയാം. പോലീസും സൈന്യവും പിന്തുണ നിർത്തിയാൽ പേടിച്ചു ഇവറ്റകൾ പൊതുവഴി മുനിസിപ്പൽ കക്കൂസ് ആക്കും. അതുകൊണ്ട് കീഴടങ്ങൽ ഉടമ്പടികളിൽ നിരുപാധികം ഒപ്പുവയ്ക്കുക എന്നത് തന്നെയാണ് ഏറ്റവും നല്ല തന്ത്രം. അമേരിക്കൻ പതാകയുടെ പശ്ചാത്തലത്തിൽ മോഹൻ ഭാഗത്തിന്റെ ചിത്രം കൃത്യമായ ഉടമ്പടി സന്ദേശമാണ്. തീർച്ചയായും അതൊരു നല്ല തീരുമാനമാണ്. ഒരു വിദേശ കലാപത്തിനെയോ വിദേശ ആക്രമണത്തിനെയോ നേരിടാൻ ഇപ്പോൾ ഈ രാജ്യം ഒട്ടും ശേഷിയുള്ളതല്ല. 150 കോടിയിൽ 150 കോടിയും തകരും. രാജ്യം സമാധാനമാണ് ആഗ്രഹിക്കുന്നത്...chanakyan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക