Image

സി ഡി സി ഡയറക്റ്ററായി സെനറ്റ് എറിക്ക ഷ്വാർട്സിനെ സ്ഥിരീകരിച്ചു (പിപിഎം)   

Published on 06 August, 2026
സി ഡി സി ഡയറക്റ്ററായി സെനറ്റ് എറിക്ക  ഷ്വാർട്സിനെ സ്ഥിരീകരിച്ചു (പിപിഎം)   

യുഎസ് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രീവെൻഷൻ (സി ഡി സി) ഡയറക്റ്ററായി എറിക്ക ഷ്വാർട്സിനെ യുഎസ് സെനറ്റ് സ്ഥിരീകരിച്ചു. ഒരു വർഷമായി ഒഴിഞ്ഞു കിടക്കുന്ന തസ്തികയിൽ നിയമനത്തിനുളള 51-44 വോട്ട് ഏറെക്കുറെ പാർട്ടി അടിസ്ഥാനത്തിൽ തന്നെ ആയിരുന്നു.  

 പ്രസിഡന്റ് ട്രംപിന്റെ ആദ്യ ഭരണകാലത്തു ഡപ്യൂട്ടി സർജൻ ജനറൽ ആയിരുന്ന ഷ്വാർട്ട്സിനു മുൻപ് രണ്ടു താത്കാലിക ഡയറക്‌റ്റർമാരാണ് ഈ സുപ്രധാന ചുമതല വഹിച്ചത്.

 യുഎസ് പബ്ലിക് ഹെൽത്ത് സർവീസ് കമ്മീഷൻഡ് കോറിൽ റിയർ അഡ്മിറലായിരുന്ന ഷ്വാർട്ട്സ് 2019 മുതൽ 2021 ഏപ്രിൽ വരെയാണ് ഡപ്യൂട്ടി സർജൻ ജനറലായി ജോലി ചെയ്തത്. 

ഡയറക്റ്ററായി ട്രംപ് ആദ്യം നോമിനേറ്റ് ചെയ്ത മുൻ കോൺഗ്രസ് അംഗം ഡേവിഡ് വെൽഡണ് സെനറ്റിൽ പിന്തുണ കിട്ടിയില്ല. പിന്നാലെ സെനറ്റ് സൂസൻ മോനാറസിനെ ഡയറക്റ്ററായി സ്ഥിരീകരിച്ചു. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോൾ വാക്‌സിൻ നയത്തിലുള്ള ഭിന്നത മൂലം അവരെ ആരോഗ്യ സെക്രട്ടറി റോബർട്ട് കെന്നഡി ജൂനിയർ നീക്കം ചെയ്‌തു. 

അതു കഴിഞ്ഞു നിയമനം കിട്ടിയത് ആരോഗ്യ ഡെപ്യൂട്ടി സെക്രട്ടറി ജിം ഒനീലിനാണ്. അദ്ദേഹം പക്ഷെ 2026 ഫെബ്രുവരിയിൽ ഒഴിഞ്ഞു. പിന്നെ ജയ് ഭട്ടാചാര്യ ആക്റ്റിംഗ് ഡയറക്റ്ററായി. 

Senate confirms Erica Schwartz as CDC chief

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക