Image

ഇടക്കാല തിരഞ്ഞെടുപ്പ്: ടെക്സസിലെ വൻ ദാതാക്കളുടെ വിവരങ്ങൾ പുറത്തു വന്നപ്പോൾ ഡെമോക്രാറ്റ് ഏറെ മുൻപിൽ

ഏബ്രഹാം തോമസ് Published on 06 August, 2026
ഇടക്കാല തിരഞ്ഞെടുപ്പ്: ടെക്സസിലെ വൻ ദാതാക്കളുടെ വിവരങ്ങൾ പുറത്തു വന്നപ്പോൾ ഡെമോക്രാറ്റ് ഏറെ മുൻപിൽ

ഓസ്റ്റിൻ: 2026 ലെ ഇടക്കാല തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെയും പാർട്ടികളെയും മില്യൺ കണക്കിന് ഡോളറുകൾ നൽകി സഹായിക്കുന്ന വലിയ ദാതാക്കളുടെ വിവരങ്ങൾ പുറത്തു വന്നു. ഡെമോക്രറ്റിക് പാർട്ടിയുടെ സെനറ്റ് സ്ഥാനാർഥി ജെയിംസ് തലറിക്കോയുടെ ഫണ്ടുകൾ വരുന്നത് സിലിക്കൺ വാലിയിലെ വ്യവസായ ഭീമന്മാരിൽ നിന്നാണ്. ഇപ്പോൾ സ്ഥാനാർഥി ഫയൽ ചെയ്തിരിക്കുന്ന വിവരം അനുസരിച്ചു വലിയ ദാതാക്കൾ നൽകിയത് 17.8 മില്യൺ ഡോളറാണ്.

ഇതിൽ കാലിഫോണിയയിലെ പാലോ ആൾട്ടോയിലെ റീഡ് ഹോഫ്മാൻ നൽകിയത് $11.5 മില്യൺ. ലിങ്ക്ഡ് ഇൻ എന്ന സോഷ്യൽ മീഡിയയുടെ സഹ സ്ഥാപകനും വെഞ്ചുവർ നിക്ഷേപകനുമാണ്. ഗവണ്മെന്റ് ദാറ്റ് വർക്സ് എന്ന വാഷിങ്ടൺ സൂപ്പർ പി എ സി നൽകിയത് $3.8 മില്യൺ ആണ്.

വാഷിംഗ്‌ടൺ കേന്ദ്രമായ നോൺ പ്രോഫിറ്റ് അമേരിക്ക വോട്സ് 9 ലക്ഷം ഡോളറും വർക്കിംഗ് ഫോർ വർക്കിംഗ് അമേരിക്കൻസ് 5,25,000 ഡോളറും, സൂപ്പർ പി എ സി ഫോർ ദ യൂണിയൻ യുണൈറ്റഡ് ബ്രെതെർഹുഡ് ഓഫ് ജോയ്‌നേഴ്‌സ് ഓഫ് അമേരിക്ക സൈമൺ കോക്സ് (ഓസ്‌റ്റിൻ ) 514,000 ഡോളറും നൽകി വലിയ തുകകൾ നൽകിയ ദാതാക്കളുടെ കൂട്ടത്തിൽ ഇടം പിടിച്ചു.

തലറിക്കോയുടെ എതിരാളി റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർഥി കെൻ പാക്സ്റ്റൻ $5.1 മില്യൺ കളക്ഷനുമായി വളരെ പിന്നിലാണ്. അഞ്ചു വലിയ ദാതാക്കൾ പാക്സ്റ്റണെ പിന്താങ്ങുന്നു. എന്നാൽ ഇവരിൽ ആരും 1.6 മില്യൺ ഡോളറിൽ അധികം നൽകിയിട്ടില്ല.

വേലർ ഫാം ഉടമ ഡഗ്ലസ് ഷോർബൗർ (മിഡ്ലാൻഡ്, സി ഇ ഓ - കാറ്റിൽ ഫാം, ഓയിൽ, കുതിര പന്തയം എന്നീ വ്യവസായങ്ങൾ) $1.5 മില്യൺ നൽകി. ജോനാഥൻ നട്സ്, സൗത്ത് ലേക്ക് , എന്നാണ് മേൽ വിലാസം.

ഹ്യൂസ്റ്റൺ മെഡിക്കൽ സപ്ലൈ കമ്പനിയുടെ സി ഇ ഒ കൊടുത്തത് $1.1 മില്യൺ. ഗാരി ഹേവൻ, വേകോ $7,70,500 (കെർവ്വ്സ് ഇന്റർനാഷനലിന്റെ സഹ സ്ഥാപകൻ), പ്രസേർവ് ടെക്സസ് (മക്ലീൻ, വിർജീനിയ ) $1 മില്യൺ, പേർസണൽ ഇഞ്ചുറി ലോയർ തോമസ് ജെ. ഹെന്രി ലോ (കോർപ്പസ് ക്രിസ്റ്റി) $6,46,107 എന്നിങ്ങനെയാണ് മറ്റു സംഭാവനകൾ.

തലറികോയിന്റെ കയ്യിൽ വലിയ ധനശേഖരമാണ് എത്തിയിട്ടുള്ളത്. പ്രചാരണ സംവിധാനം ഫലപ്രദമായി ഉപയോഗിക്കുവാൻ അതു സഹായിക്കുന്നു. വളരെ വലിയ മാധ്യമ പ്രചരണം നടത്താനും വലിയ റിപ്പബ്ലിക്കൻ ദാതാക്കളെ നിയന്ത്രിക്കുവാനും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിക്കു ഈ പണം വിനിയോഗിക്കാം. രണ്ടു സ്ഥാനാർത്ഥികളുടെയും വലിയ ദാതാക്കളിൽ സൂപ്പർ പി എ സി കൾ ഉണ്ട്. 
Democrat far ahead in Texas donations 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക