Image

അബിൻ വർക്കി എം.എൽ.എ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

Published on 05 August, 2026
അബിൻ വർക്കി എം.എൽ.എ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

പത്തനംതിട്ട: ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ അബിൻ വർക്കി എം.എൽ.എ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ഓമല്ലൂർ ഷട്ടർ മുക്കിൽ വച്ച് എം.എൽ.എയുടെ വാഹനത്തിലേക്ക് മറ്റൊരു കാർ വന്നിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

​ചൊവ്വാഴ്ച രാത്രി 11.45-ഓടെയായിരുന്നു സംഭവം. കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു എം.എൽ.എയും സംഘവും. കാറിലുണ്ടായിരുന്ന ജെറിൻ ജേക്കബ് പോൾ, അരുൺ, വിഷ്ണു എന്നിവർക്കാണ് എം.എൽ.എക്ക് പുറമെ പരിക്ക് പറ്റിയത്.

​അപകടം നടന്ന ഉടൻ തന്നെ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കുകൾ സാരമുള്ളതല്ലെന്നും കനത്ത മഴ മൂലമുണ്ടായ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ താൻ സജീവമായി തുടർന്നും രംഗത്തുണ്ടാകുമെന്നും എം.എൽ.എ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക