Image

തിങ്കളാഴ്ച്ച വീണ്ടും ചർച്ച തുടങ്ങുമെന്ന ട്രംപിന്റെ അറിയിപ്പ് ഇറാൻ തള്ളി (പിപിഎം)

Published on 03 August, 2026
തിങ്കളാഴ്ച്ച വീണ്ടും ചർച്ച തുടങ്ങുമെന്ന ട്രംപിന്റെ അറിയിപ്പ് ഇറാൻ തള്ളി (പിപിഎം)

യുഎസ്-ഇറാൻ ചർച്ചകൾ തിങ്കളാഴ്ച്ച വീണ്ടും ആരംഭിക്കുമെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പ്രഖ്യാപിച്ചെങ്കിലും യുഎസുമായി ചർച്ചയൊന്നും നടത്താൻ ഉദ്ദേശമില്ലെന്നു ഇറാൻ തിങ്കളാഴ്ച്ച വ്യക്തമാക്കി.  

ഇറാൻ അങ്ങിനെയൊരു ചർച്ചയ്ക്കു ആരെയും അയക്കുന്നില്ലെന്നു വിദേശകാര്യ വക്താവ് ഇസ്മയിൽ ബഗായ് പറഞ്ഞു. അതേ സമയം, ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതത്തിനു സുരക്ഷിത പാത ഉണ്ടാക്കാൻ ഒമാനുമായി ചർച്ച നടത്തുന്നുണ്ട്.

ഒമാനുമായി എന്തെങ്കിലും ഭിന്നത ഉണ്ടായതു കൊണ്ടല്ല ഹോർമുസ് അടച്ചതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയുടെ ആക്രമണം മൂലമാണ് അതുണ്ടായത്. ഒമാനുമായി ധാരണ ഉണ്ടായാലും യുഎസ് ആക്രമണം ആവർത്തിച്ചാൽ ഹോർമുസ് വീണ്ടും അടയ്‌ക്കേണ്ടി വരും.

ചൈനയ്ക്കു മിഡിൽ ഈസ്റ്റ് സംഘർഷത്തിൽ അസ്വസ്ഥത ഉണ്ടെന്നും അതു കൊണ്ട് അത് അവസാനിപ്പിക്കാൻ അവർ സഹായിക്കുന്നുണ്ടെന്നും ബഗായ് പറഞ്ഞു.

ഇറാനുമായി ഒത്തുതീർപ്പിനു വഴി തെളിഞ്ഞതു കൊണ്ടു വീണ്ടും ആക്രമണം തുടങ്ങാനുളള പരിപാടി മാറ്റി വയ്ക്കുന്നുവെന്നു ട്രംപ് ഞായറാഴ്ച്ച പറഞ്ഞിരുന്നു. സൗദി അറേബ്യ ഉൾപ്പെടെ സഖ്യരാജ്യങ്ങളും ഇറാനും ആക്രമണം ഒഴിവാക്കണമെന്ന് അഭ്യർഥിച്ചതായും അദ്ദേഹം വ്യക്തമാക്കി.

യുഎസ് ജൂണിൽ ഒപ്പുവച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കാൻ ശ്രമിക്കണമെന്നു ഇറാൻ പ്രസിഡന്റ് മഹ്‌മൂദ്‌ പെസെഷ്കിയാൻ പറഞ്ഞു. ഇറാന്റെ വിദേശ ബന്ധങ്ങൾ ഭാവിയിൽ ആ കരാറിനെ അടിസ്ഥാനമാക്കിയാവും.

Iran rules out talks with US

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക