Image

ഇറാനുമായി തീർപ്പുണ്ടാകാൻ സാധ്യത: ആക്രമണം മാറ്റി വയ്ക്കുന്നുവെന്നു ട്രംപ് (പിപിഎം)

Published on 02 August, 2026
ഇറാനുമായി തീർപ്പുണ്ടാകാൻ സാധ്യത: ആക്രമണം മാറ്റി വയ്ക്കുന്നുവെന്നു ട്രംപ് (പിപിഎം)

ഇറാനെതിരെ അത്യുഗ്രമായ ആക്രമണം ആരംഭിക്കാനുള്ള നീക്കം മാറ്റിവച്ചെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ശനിയാഴ്ച്ച പ്രഖ്യാപിച്ചു. ഇറാന്റെയും മറ്റു മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെയും അഭ്യർഥന മാനിച്ചാണ് ആക്രമണം മാറ്റി വയ്ക്കുന്നതെന്നു ട്രംപ് വ്യക്തമാക്കി.

അതോടൊപ്പം, ഇറാനുമായി ഒത്തുതീർപ്പിനുള്ള കരാറിന്റെ വിശദാംശങ്ങൾ തയാറായി വരുന്നുണ്ടെന്നും 'ട്രൂത് സോഷ്യൽ' അക്കൗണ്ടിൽ ട്രംപ് വെളിപ്പടുത്തി. മിഡിൽ ഈസ്റ്റിലെ സഖ്യ രാജ്യങ്ങളാണ് അതിനു പരിശ്രമിച്ചത്. 

സൗദി കിരീടാവകാശി ട്രംപിനെ വിളിച്ചു സംസാരിച്ചെന്നു യുഎസ് മാധ്യമങ്ങൾ അറിയിച്ചു. 

ഹോർമുസ് കടലിടുക്ക് ഉടൻ തന്നെ സമ്പൂർണമായി തുറക്കുക എന്നത് കരാറിലെ സുപ്രധാന വ്യവസ്ഥയാണെന്നു ട്രംപ് അറിയിച്ചു. രണ്ടാം ലോകയുദ്ധത്തിനു ശേഷം കണ്ടിട്ടില്ലാത്ത സൈനിക കരുത്തു പ്രയോഗിക്കാൻ യുഎസ് സജ്ജമാണ്. എന്നാൽ കരാർ സാധ്യമാണെന്നു സഖ്യരാജ്യങ്ങൾ അറിയിക്കുന്നതു കൊണ്ട് അതിനെ മാനിക്കുന്നു.

ഹോർമുസ് തുറക്കുന്നതും ഇറാന്റെ ആണവ പദ്ധതിക്കു വിരാമം കുറിക്കുന്നതും അതിന്റെ ഭാഗമാണെന്നു അവർ അറിയിച്ചിട്ടുണ്ട്.

ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഇതിനോടു യോജിച്ചെന്നു ട്രംപ് അവകാശപ്പെട്ടു.

വെള്ളിയാഴ്ച്ച ക്യാമ്പ് ഡേവിഡിൽ ക്യാബിനറ്റ് ചർച്ചകൾ കഴിഞ്ഞ ശേഷം ഇറാനെതിരെ പൊട്ടിത്തെറിച്ച പ്രസിഡന്റ് ഇറാനുമായുള്ള ചർച്ചകളിൽ യാതൊരു പ്രതീക്ഷയും ഇല്ലെന്നു വ്യക്തമാക്കിയിരുന്നു.

Trump says US agrees to hold off Iran attack as deal takes shape

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-08-03 00:34:51
💥🔥ഈ അടുത്ത ദിവസം, കേരളത്തിലെ "ചാനൽ 24-ലെ അമേരിക്കൻ ഡയലോഗ്" എന്ന എപ്പിസോഡിൽ പങ്കെടുത്ത് സംസാരിച്ച ശ്രീ. വിൻസൺ സേവിയർ Palathingal, എത്ര കൃത്യതയോടെയും, വസ്തുനിഷ്ഠമായ ബോധ്യത്തോടെയും കൂടിയാണ് ഇറാൻ -ഇസ്രായേൽ വിഷയം അവതരിപ്പിച്ചത്...എത്ര യാഥാർഥ്യ ബോധത്തോടെയാണ്, തന്മയത്വത്തോടെയാണ് Root cause അനാലിസിസ് നടത്തിയത്. ‼️ ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ??? ഇങ്ങനെയും ബോധ്യവും ബോധവും, ഗ്രഹണ ശേമുഷിയും ശേഷിയുമുള്ള മലയാളികൾ അമേരിക്കയിൽ ഉണ്ടോ??? ആർക്കെങ്കിലും ഇദ്ദേഹത്തെ അറിയാമോ?? Good 💪. റെജീസ് ✳️
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-08-03 01:15:12
💥🔥 നമ്മളിൽ എത്ര പേർക്കറിയാം ഇതൊരു - 🔹"പുസ്തകbased" യുദ്ധമാണെന്ന്.??? 🔹ഇതൊരു- "ഖാലിഫെറ്റ് ലക്ഷ്യ" യുദ്ധമാണെന്ന്.??? 🔹ഇതൊരു- മറ്റ് അമേരിക്കൻ പ്രസിഡന്റുമാർ പേടിച്ചിട്ട് മാറ്റി മാറ്റി വച്ച, ഒരു പോസ്റ്റ്പോൻഡ് യുദ്ധമാണെന്ന്.?? 🔹ഇതൊരു - മറ്റു ലോക നേതാക്കന്മാരാരും തന്നെ ചെയ്യാൻ താൽപ്പര്യപ്പെടാഞ്ഞ ഒരു ഡേർട്ടി job യുദ്ധമാണെന്ന്.?? റെജീസ് ✳️
Prince 2026-08-03 15:25:02
Rejis, വിൻസൺ സേവ്യർ പാലത്തിങ്കൽ കഴിഞ്ഞ 27 വർഷമായി അമേരിക്കയിലും, അതിൽ 21 വർഷത്തിലേറെയായി ഫെയർഫാക്സ് കൗണ്ടിയിലെ മക്ലീനിലും (വിർജീനിയ) താമസിച്ചുവരുന്നു. ഇന്ത്യയിലെ കേരളത്തിൽ, കൊച്ചി സ്വദേശിയായ ഇദ്ദേഹം ഒരു സംരംഭകൻ, ഏഷ്യൻ-അമേരിക്കൻ കമ്മ്യൂണിറ്റി നേതാവ്, സ്വതന്ത്ര വിപണി (free market) വാദി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഇന്ത്യയിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദവും നെവാഡ സർവകലാശാലയിൽ (റെനോ) നിന്ന് ബിരുദാനന്തര ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്. അമേരിക്കയിൽ നിരവധി ചെറുകിട ബിസിനസുകൾ നടത്തിയിട്ടുള്ള അദ്ദേഹം, 2013-ൽ SBA-യുടെ 'സ്മോൾ ബിസിനസ് എക്സ്പോർട്ടർ ഓഫ് ദ ഇയർ' പുരസ്കാരം നേടിയിട്ടുണ്ട്. കേരളത്തിലെ കത്തോലിക്കാ പശ്ചാത്തലത്തിലുള്ള വളർത്തൽ തന്റെ യാഥാസ്ഥിതിക മൂല്യങ്ങളെയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ക്യാപിറ്റോൾ ഹിൽ ഉപരോധത്തിനിടെ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയ വിൻസൺ സേവ്യർ, ട്രംപിന്റെ ഉറച്ച പിന്തുണക്കാരനും നല്ലൊരു വ്യക്തിയുമാണ്.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-08-03 16:16:48
💥🔥 മ്മ്മ്.... OK. Prince💪 . ആദ്യമായിട്ടാണ് കേട്ടതും, അദ്ദേഹത്തെ കണ്ടതും ഞാൻ. റെജീസ്✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക