Image

ഓഗസ്റ്റ് 4 പ്രൈമറികളിൽ നിരവധി ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികൾ രംഗത്ത് (പിപിഎം)

Published on 01 August, 2026
ഓഗസ്റ്റ് 4 പ്രൈമറികളിൽ നിരവധി ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികൾ രംഗത്ത് (പിപിഎം)

നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ നിശ്ചയിക്കാൻ ചൊവാഴ്ച്ച നടക്കുന്ന പ്രൈമറികളിൽ ഇന്ത്യൻ അമേരിക്കൻ നേതാക്കളും രംഗത്ത്. 2017 മുതൽ യുഎസ് കോൺഗ്രസ് അംഗമായ പ്രമീള ജയപാൽ വാഷിംഗ്ടൺ ഡിസ്‌ട്രിക്‌ട് 7ൽ മത്സരിക്കാൻ ചൊവാഴ്ച്ച ഡെമോക്രാറ്റിക് നോമിനേഷൻ തേടുന്നു. മിഷിഗണിൽ സംരംഭകൻ ശ്രീ തനെദർ ഡിസ്‌ട്രിക്‌ട് 5നു വേണ്ടി വീണ്ടും രംഗത്തുണ്ട്.

കൻസാസ്, മിസൂറി, വിർജീനിയ സംസ്ഥാനങ്ങളിലും ചൊവാഴ്ച്ച പ്രൈമറികൾ നടക്കും.

വാഷിംഗ്ടൺ ഡിസ്‌ട്രിക്‌ട് 9ൽ ക്ഷമാ സാവന്ത് സ്വതന്ത്രയായി വെല്ലുവിളിക്കുന്നത് ഏറെക്കാലമായി കോൺഗ്രസ് അംഗമായ ഡെമോക്രാറ്റിക്‌ റെപ്. ആഡം സ്മിത്തിനെയാണ്. സോഷ്യലിസ്റ്റായ സാവന്ത് സിയാറ്റിൽ സിറ്റി കൗൺസിൽ അംഗമായിരുന്നു. 

റിപ്പബ്ലിക്കൻ നീരവ് ഷെത്തും പ്രൈമറിയിലുണ്ട്. മുൻ മറീനായ അദ്ദേഹം 2024ൽ വാഷിംഗ്ടൺ ഡിസ്‌ട്രിക്‌ട് 10നു ശ്രമിച്ചിരുന്നു.

സൗത്ത് കിംഗ് കൗണ്ടിയിൽ വാഷിംഗ്ടൺ ഡിസ്‌ട്രിക്‌ട് 47നു വേണ്ടി ജസ്‌നൂർ ഹാൻസ് രംഗത്തുണ്ട്. ഇപ്പോഴത്തെ ഡെമോക്രാറ്റിക് റെപ്. ഡെബ്ര എന്റന്മാനേയാണ് അവർ നേരിടുന്നത്.

വാഷിംഗ്ടൺ ഡിസ്‌ട്രിക്‌ട് 5ൽ ബാജുൻ മാവൽവാല ഡെമോക്രാറ്റിക് നോമിനേഷൻ തേടുന്നു. കാലിഫോർണയിൽ ജനിച്ച അദ്ദേഹം 20 വർഷം യുഎസ് ആർമിയിൽ ആയിരുന്നു.  

വെയ്ൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ബോർഡ് അംഗമായ അനിൽ കുമാർ മിഷിഗൺ ഡിസ്‌ട്രിക്‌ട് 11ൽ മത്സരിക്കാൻ ശ്രമിക്കുന്നു.  

വിർജീനിയ ഡിസ്‌ട്രിക്‌ട് 10ൽ ഡെമോക്രാറ്റ് റെപ്. സുഹാസ് സുബ്രമണ്യൻ വീണ്ടും മത്സരിക്കും. പാർട്ടി പ്രൈമറി റദ്ദാക്കിയാൽ അദ്ദേഹം തന്നെ സ്ഥാനാർഥിയായി.

Several Indian-Americans in Aug.4 primaries 

Join WhatsApp News
India’s embarrassment 2026-08-02 13:23:08
One is undisciplined and the other cannot say a sentence in English. Better stay away from these people.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക