Image

രാമായണം - പ്രശ്‍നോത്തരി -2 (സമ്പാദനം, സമാഹരണം - സുധീർ പണിക്കവീട്ടിൽ)

Published on 01 August, 2026
രാമായണം - പ്രശ്‍നോത്തരി -2 (സമ്പാദനം, സമാഹരണം - സുധീർ പണിക്കവീട്ടിൽ)

1.    ആദി കവി എന്ന പേരിൽ അറിയപ്പെടുന്ന മഹർഷി ആര് ?
വാത്മീകി മഹർഷി

2.. സാധാരണയായി കർക്കടക മാസത്തിൽ പാരായണം ചെയ്യുന്ന ഗ്രന്ഥം ഏത് 
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്.

3.  അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത് ആര് ?
തുഞ്ചത്തെഴുത്തച്ഛൻ.

4.  അദ്ധ്യാത്മരാമായണത്തിൽ ആദ്യത്തെ കാണ്ഡത്തിൻറെ പേര് എന്ത് ?
ബാലകാണ്ഡം,

5. അദ്ധ്യാത്മരാമായണം കിളിപ്പാട്ട് തുടങ്ങുന്നത് ഏതു പദത്തോടു കൂടിയാണ് 
ശ്രീരാമ! രാമ! രാമ!


6.. അദ്ധ്യാത്മരാമായണം മൂലം ഏതുഭാഷയിലാണ് രചിക്കപ്പെട്ടത് ?
സംസ്കൃതം.

7. ഭക്തിയും ലാളിത്വവും ഏതു രാമായണത്തിലാണ് കൂടുതലായി കണ്ടുവരുന്നത് ?
അദ്ധ്യാത്മരാമായണത്തിൽ.

8.. അദ്ധ്യാത്മരാമായണത്തിൽ ശ്രീരാമൻറെ എത്ര കൊല്ലത്തെ കഥയാണ് നമുക്ക് കാണാൻ കഴിയുന്നത് ?
ഏകദേശം 40 കൊല്ലത്തെ.

9.. തുളസിദാസ രാമായണത്തിൽ ആരുടെ മാഹാത്മ്യത്തെപ്പറ്റിയാണ് വർണ്ണിച്ചിട്ടുള്ളത് ?
ഭരതകുമാരമാഹാത്മ്യത്തെപ്പറ്റി.

10..അത്ഭുതരാമായണത്തിൽ ആരുടെ മാഹാത്മ്യത്തെപ്പറ്റിയാണ് വർണ്ണിച്ചിട്ടുള്ളത് ?
സീതാദേവിയുടെ.

11. താരകമന്ത്രാചാര്യൻ എന്ന് ആരെയാണ് വിശേഷിപ്പിക്കുന്നത് ?
അഗസ്ത്യമുനിയെ.

12. ആരുടെ അഭ്യർത്ഥന അംഗീകരിച്ചാണ് അഗസ്ത്യമുനി രാമതത്വം വിവരിക്കുന്നത് ?
തൻറെ ശിഷ്യൻ സുതീക്ഷണൻറെ..

13. വാത്മീകി മഹർഷിയുടെകൂടെ താമസിച്ചുവന്നിരുന്ന ശിഷ്യൻ ആരായിരുന്നു ?
ഭരദ്വാജൻ.

14.. ആർ ആരുടെ പ്രേരണയിലാണ് രാമായണത്തെ പല ഭാഗങ്ങളായി തരം തിരിച്ചത് ?
മഹാവിഷ്ണു, പരമശിവൻറെ പ്രേരണയാൽ.

15.. വാത്മീകി രാമായണത്തിൽ എത്രകാണ്ഡങ്ങൾ ഉണ്ട് ?
ഏഴ് - ബാലകാണ്ഡം, അയോദ്ധ്യകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം.

16. വാത്മീകി രാമായണത്തിൽ എത്രശ്ലോകങ്ങൾ ഉണ്ട് ?
24000.

17.. ദശരഥമഹാരാജാവിൻറെ മൂലവംശം ഏതു ?
സൂര്യവംശം.

18.. ദശരഥമഹാരാജാവിൻറെ പിതാവ് ആരായിരുന്നു ?
അജമഹാരാജാവ്.

19.. ദശരഥമഹാരാജാവ് വാണിരുന്ന രാജ്യത്തിൻറെ പേര് എന്ത് ?
കോസലം.

20..ദശരഥമഹാരാജാവിന്‍റെ രാജ്യത്തിൻറെ തലസ്ഥാനം ഏതു ?
അയോദ്ധ്യ.

21...സൂര്യവംശത്തിൻറെ കുലഗുരു ആര് ?
വസിഷ്ഠൻ.

22. ദശരഥമഹാരാജാവിന്‍റെ മന്ത്രിമാരിൽ പ്രധാനി ആരായിരുന്നു ?
സുമന്ദ്രൻ.


23. ദശരഥമഹാരാജാവിൻറെ പുത്രിയുടെ പേര് എന്തായിരുന്നു ?
ശാന്ത. (വാൽമീകി രാമായണത്തിൽ ഇല്ല)

24. ദശരഥമഹാരാജാവിൻറെ പുത്രിയായ ശാന്തയെ വളർത്തുപുത്രിയായി നൽകിയത് ആർക്കായിരുന്നു ?
രോമപാദൻ. (വാൽമീകി രാമായണത്തിൽ ഇല്ല)

25.. ദശരഥമഹാരാജാവിൻറെ പുത്രിയായ ശാന്തയെ വിവാഹം ചെയ്തത് ആരായിരുന്നു ?
ഋശ്യശൃംഗമഹർഷി. (വാൽമീകി രാമായണത്തിൽ ഇല്ല)

26. കൈകേകി ഏതു രാജ്യത്തെ രാജാവിൻറെ പുത്രിആയിരുന്നു ?
കേകയം.

27. പുത്രന്മാർ ഉണ്ടാകാനായി ദശരഥമഹാരാജാവ് ഏതു കർമ്മമാണ് അനുഷ്ഠിച്ചത് ?
പുത്രകാമേഷ്ടികർമ്മം.

28.. ദശരഥമഹാരാജാവിനു പുത്രലബ്ധിക്കുള്ള ഉപായം ഉപദേശിച്ചത് ആരായിരുന്നു ?
വസിഷ്ഠൻ.

29,. എതുനദിയുടെ തീരത്തുവച്ചാണ് പുത്രകാമേഷ്ടികർമ്മം നടത്തിയത് ?
സരയൂനദി.

30. പുത്രകാമേഷ്ടികർമ്മം നടത്തിയത് ആരുടെ കാർമികത്വത്തിൽ ആയിരുന്നു ?
ഋശ്യശൃംഗമഹർഷി.

31. പുത്രകാമേഷ്ടികർമ്മം സമാപിച്ചപ്പോൾ അഗ്നികുണ്ഡത്തിൽനിന്നും ഉയര്‍ന്നുവന്നത് ആരായിരുന്നു ?
വഹ്നിദേവൻ.

32. പുത്രകാമേഷ്ടികർമ്മം സമാപിച്ചപ്പോൾ അഗ്നികുണ്ഡത്തിൽനിന്നും ഉയർന്നുവന്ന വഹ്നിദേവൻ ദശരഥന് നൽകിയത് എന്തായിരുന്നു ?
പായസം.

33. ദശരഥപുത്രന്മാരിൽ മഹാവിഷ്ണുവിൻറെ അധികാംശംകൊണ്ട് ജനിച്ചത്‌ ആരായിരുന്നു ?
ശ്രീരാമൻ.

34. ശ്രീരാമൻറെ മാതാവ് ആരായിരുന്നു ?
കൌസല്യ.

35. ശ്രീരാമൻ അവതരിച്ച നാളും തിഥിയും ഏതെല്ലാം ആയിരുന്നു ?
നാൾ - പുണർതം, തിഥി - നവമി.

( to be continued)

Read Part_1 https://www.emalayalee.com/vartha/376472

 

Join WhatsApp News
സുരേന്ദ്രൻ നായർ 2026-08-01 13:46:41
രാമായണ മാസത്തിലെ പഠനവും സംശയ നിവാരണവും അഭിനന്ദനാർഹം. മൂലകൃതി വാല്മീകി രാമായണമായതിനാൽ ആധികാരികത അവിടെയാണ്. അതോടൊപ്പം സാരോപദേശ സമ്പുഷ്ടതയും ഭക്തി പരിവേഷവും അദ്ധ്യാത്മ രാമായണത്തെ കൂടുതൽ ജനകീയമാക്മുന്നു. സംവേദന സാധ്യത ഒരുക്കുന്ന ലേഖകന് അഭിനന്ദനങ്ങൾ 🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക