
ജയ് ശ്രീറാം !!
1. ആദികാവ്യം എന്ന പേരിൽ അറിയപ്പെടുന്ന ഇതിഹാസം ഏത് ?
വാത്മീകി രാമായണം.
2. അദ്ധ്യാത്മരാമായണം ആര് തമ്മിലുള്ള സംവാദമായിട്ടാണ് രചിക്കപ്പെട്ടീട്ടുള്ളത് ? ഉമാമഹേശ്വരൻമാർ
3, വാത്മീകിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു ?
ശ്രീനാരദമഹർഷി
4. വാത്മീകി ഏതു നദിയിൽ സ്നാനത്തിനുപോയപ്പോൾ ആണ് കാട്ടാളൻ ക്രാൌഞ്ചപക്ഷിയെ വധിച്ചത് കാണാൻ ഇടയായത് ?
തമസ്സാനദി
5.. വാത്മീകി ആദ്യമായി രചിച്ചശ്ലോകം തുടങ്ങുന്നത് എങ്ങനെയാണു ?
''മാ നിഷാദ ''.
6.. "മാ നിഷാദ" യുടെ പൂർണ്ണ രൂപം എങ്ങനെയാണ് ?
"മാ നിഷാദ, പ്രതിഷ്ഠാം ത്വ-
മഗമഃ ശാശ്വതീസമാഃ
യത് ക്രൌഞ്ചമിഥുനാദേക-
മവധീഃ കാമമോഹിതം.
7. . വാത്മീകി രാമായണത്തിൽ എത്രകാണ്ഡങ്ങൾ ഉണ്ട് ?
ഏഴ് - ബാലകാണ്ഡം, അയോദ്ധ്യകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം.
8. ദശരഥമഹാരാജാവിൻറെ പത്നിമാർ ആരെല്ലാം ആയിരുന്നു ?
കൌസല്യ, കൈകേകി ,സുമിത്ര.
9. മഹാവിഷ്ണുവിൻറെ കയ്യിൽ ഉള്ള ശംഖിൻറെ പേര് എന്ത് ?
പാഞ്ചജന്യം
10, . വിശപ്പും ദാഹവും അറിയാതിരിക്കാനായി വിശ്വാമിത്രൻ രാമലക്ഷ്മണന്മാർക്ക് ഉപദേശിച്ച മന്ത്രങ്ങൾ എന്തെല്ലാം ?
ബല ,അതിബല.
11. വിശ്വാമിത്രൻറെ യാഗം മുടക്കുവാൻ വന്ന രാക്ഷസന്മാർ ആരെല്ലാം ?
മാരീചൻ, സുബാഹു
12. ശ്രീരാമനാൽ ശാപമോക്ഷം നൽകപ്പെട്ട മുനിപത്നി ആരായിരുന്നു ?
അഹല്യ.
13. അഹല്യയുടെ ഭർത്താവ് ആയ മഹർഷി ആരായിരുന്നു ?
ഗൌതമൻ.
14. സീതദേവിയെ വിവാഹംചെയ്യുവാൻ വീരപരീക്ഷയായി ജനകൻ നിശ്ചയിച്ചത് എന്തായിരുന്നു ?
ശൈവചാപം ഭജ്ഞനം.
15. വസിഷ്ഠൻറെ പത്നി ആരായിരുന്നു ?
അരുന്ധതി.
16. ലക്ഷ്മണനെ വിവാഹം ചെയ്ത കന്യകയുടെ പേര് എന്തായിരുന്നു ?
ഊർമ്മിള.
17. പരശുരാമനാൽ ഇരുപത്തിഒന്ന് വട്ടം കൊന്നൊടുക്കപ്പെട്ടത് ഏതു വംശക്കാരായിരുന്നു ?
ക്ഷത്രിയവംശം.
18. . ശ്രീരാമാവതാരം ഉണ്ടായത് ഏതു യുഗത്തിൽ ആയിരുന്നു ?
ത്രേതായുഗത്തിൽ.
19.. ശ്രീരാമന് രാഘവൻ എന്ന പേര് ലഭിച്ചത് ഏതു വംശത്തിൽ ജനിച്ചതിനാൽ ആയിരുന്നു ?
രഘുവംശം.
20. ദശരഥൻറെ അസ്ത്രമേറ്റു കൊല്ലപ്പെട്ട മുനികുമാരൻറെ പേരെന്ത് ?
ശ്രവണകുമാരൻ.
21.. അഹല്യയെ കബളിപ്പിക്കാൻ ചെന്ന ദേവൻ ആരായിരുന്നു ?
ദേവേന്ദ്രൻ.
22. അഹല്യ ഗൌതമശാപത്താൽ ഏതു രൂപത്തിൽ ആയി ?
ശില.
23. അഹല്യയുടെ പുത്രൻ ആരായിരുന്നു ?
ശതാനന്തൻ.
24. അഹല്യ ശാപമുക്തയായശേഷം രാമലക്ഷ്മണൻമാരെ വിശ്വാമിത്രൻ കൂട്ടികൊണ്ടുപോയത് എവിടേക്ക് ആയിരുന്നു ?
മിഥിലാപുരി.
25. അദ്ധ്യാത്മ രാമായണത്തിൽ ഏററവും കുറവ് ശ്ലോകങ്ങൾ ഉള്ള കാണ്ഡം ഏതാണ്- സുന്ദര കാണ്ഡം
.
26. വനവാസാവസരത്തില്‍ അനുഷ്ഠിക്കേണ്ട ധര്‍മ്മങ്ങളെ കുറിച്ച് ലക്ഷ്മണന് ഉപദേശം നല്‍കിയത് ആരായിരുന്നു ? സുമിത്ര
27. ശ്രീരാമന്റെ വനവാസം വര്‍ണിക്കുന്നത് രാമായണത്തിലെ ഏതു കാണ്ഡത്തിലാണ് ?
ആരണ്യകാണ്ഡം.
28. അത്രിമഹര്‍ഷിയുടെ ആശ്രമം പിന്നിട്ടശേഷം ശ്രീരാമാദികള്‍ പ്രവേശിച്ചത് ഏതു വനത്തിലേക്ക് ആണ് ?
ദണ്ഡകാരണ്യം
29. . അയോധ്യയിലേക്ക് തിരിച്ചുവരാന്‍ ഭരതന്‍ നിര്‍ബന്ധിച്ചപ്പോള്‍ ശ്രീരാമന്റെ അവതാര രഹസ്യം ഭരതനെ ധരിപ്പിച്ചത് ആരായിരുന്നു ? വസിഷ്ഠന്‍
30. . പതിനാലുസംവല്‍സരം പൂര്‍ത്തിയാക്കി പിറ്റേദിവസം ശ്രീരാമന്‍ അയോധ്യയില്‍ മടങ്ങിഎത്തിയില്ലെങ്കില്‍ എന്തുചെയ്യുമെന്നായിരുന്നു ഭരതന്റെ ശപഥം ?
അഗ്നിപ്രവേശം
(to be continued)