
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. നിലവില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി വിലയിരുത്തി. അതേസമയം ലക്ഷ്മി പ്രിയക്കെതിരായ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ നടി അന്‍സിബി നാളെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം.
സമൂഹമാധ്യമങ്ങളിലൂടെ വ്യാജവിവരങ്ങള്‍ ഉള്‍പ്പെടുന്നതും അശ്ലീലം നിറഞ്ഞതുമായ വിഡിയോ നിര്‍മിച്ചു പ്രചരിപ്പിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നു കാണിച്ച് പാലാരിവട്ടം പൊലീസില്‍ അന്‍സിബ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാനാകില്ലെന്ന നിലപാടാണ് പൊലീസും സ്വീകരിച്ചത്. അന്‍സിബയ്ക്കു കോടതിയെ സമീപിക്കാമെന്നും പൊലീസ് അറിയിച്ചു.
പരാതിയില്‍ പറഞ്ഞ നടിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട് മാനനഷ്ടക്കേസ് മാത്രമേ നിലനില്‍ക്കൂ. അത്തരം സാഹചര്യത്തില്‍ പൊലീസിനു നേരിട്ടു കേസെടുക്കാനാകില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യണമെന്നു നിര്‍ദേശം നല്‍കിയത്. തുടര്‍ന്നാണ് അന്‍സിബ കോടതിയെ സമീപിച്ചത്.
തന്നെ ജിഹാദിയാക്കാന്‍ ജനപ്രതിനിധി അടക്കമുള്ളവര്‍ കൂട്ടുനിന്നുവെന്നും തന്റെ കുടുംബാംഗങ്ങളെപ്പോലും തേജോവധം ചെയ്യുകയാണെന്നും അന്‍സിബ പറയുന്നു.