Image

കാനഡയിൽ ഇന്ത്യൻ വംശജയായ 26കാരി വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

Published on 27 July, 2026
കാനഡയിൽ ഇന്ത്യൻ വംശജയായ 26കാരി വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരി വെടിയേറ്റ് കൊല്ലപ്പെട്ടു. ടൊറന്റോയിൽ താമസമാക്കിയ പഞ്ചാബ് സ്വദേശിനിയായ നവ്‌നീത് കൗറാണ് കൊല്ലപ്പെട്ടത്.

ആസൂത്രിത ആക്രമണമാണെന്നാണ് ടൊറന്റോ പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ബ്രാംപ്ടൺ സ്വദേശിയായ 37കാരൻ ശരൺജീത് സിങ് അറസ്റ്റിലായി. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം 7.23ഓടെ ടൊറന്റോയിലെ ബൊളിവാർഡ് മേഖലയിലാണ് അക്രമ സംഭവം നടന്നത്. വെടിവെപ്പുണ്ടായെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഗുരുതരമായി പരിക്കേറ്റ നിലയിൽ നവ്‌നീത് കൗറിനെ കണ്ടെത്തി. അടിയന്തര ചികിത്സ നൽകിയെങ്കിലും സംഭവ സ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചതായി പൊലീസ് അറിയിച്ചു.

യുവാവ് നവ്‌നീത് കൗറിന്റെ സമീപത്തെത്തി സംസാരിച്ചു. തുടർന്ന് ഇയാൾ വെടിയുതിർക്കുകയും സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തുവെന്നും സാക്ഷികൾ പൊലീസിനെ അറിയിച്ചു. ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നില്ലെന്നും ദൃക്സാക്ഷി പറഞ്ഞു. പിന്നീട് ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി.

പ്രതിയും കൊല്ലപ്പെട്ട യുവതിയും തമ്മിലുള്ള ബന്ധം എന്താണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ടൊറന്റോ പൊലീസ് അന്വേഷണം നടത്തുകയാണ്. നിലവിൽ പൊതുജനങ്ങൾക്ക് ഭീഷണിയുള്ള സാഹചര്യമില്ലെന്നും സംഭവത്തിൽ മറ്റ് പ്രതികളില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക