Image

നീറ്റ് പരീക്ഷാ ചോർച്ച; ആരോഗ്യനില വീണ്ടെടുത്ത് സമരനായകൻ സോനം വാങ്ചുക് ആശുപത്രി വിട്ടു

Published on 27 July, 2026
നീറ്റ് പരീക്ഷാ ചോർച്ച; ആരോഗ്യനില വീണ്ടെടുത്ത് സമരനായകൻ സോനം വാങ്ചുക് ആശുപത്രി വിട്ടു

നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് നിരാഹാര സമരം നടത്തി ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ആശുപത്രി വിട്ടു. അൽപസമയത്തിനകം രാജ് ഘട്ടിൽ എത്തുമെന്നും ഒപ്പം നിന്ന എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സഫ്ദർജംങ് ആശുപത്രിയിലും പിന്നീട് ഗുരുഗ്രാം മേദാന്ത ആശുപത്രിയിലുമായിരുന്നു അദ്ദേഹത്തിന് ചികിത്സ നൽകിയിരുന്നത്.

പന്ത്രണ്ട് വർഷത്തിനിടയിൽ പ്രതിപക്ഷ പാർട്ടികൾക്ക് സാധിക്കാത്ത കാര്യമാണ് ഒന്നരമാസം കൊണ്ട് കോക്രോച്ച് ജനതാ പാർട്ടി ചെയ്‌തുകാണിച്ചത്. പാറ്റകളെന്ന അധിക്ഷേപത്തെ പ്രതിരോധമാക്കി മാറ്റിയ അവർ, ധർമ്മേന്ദ്ര പ്രധാനുടെ രാജി എന്ന ഒറ്റ ആവശ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. യാതൊരു രാഷ്ട്രീയ കവചവുമില്ലാതെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മുന്നേറിയ സിജെപി, യുവത്വത്തിന്റെ ശക്തിയെയാണ് തെരുവിൽ തെളിയിച്ചത്.

സോഷ്യൽ മീഡിയയുടെ കൃത്യമായ ഉപയോഗവും സോനം വാങ്ചുക്കിന്റെ നിരാഹാര സമരത്തിന്റെ വൈകാരികതയും സമരത്തിന് വലിയ ജനപിന്തുണ നേടിക്കൊടുത്തു. ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാതെ യുവജനങ്ങളെ മുൻനിർത്തി നടത്തിയ പ്രചാരണത്തിലൂടെ പ്രതിപക്ഷ പാർട്ടികളെയും തങ്ങളുടെ പിന്നിൽ അണിനിരത്താൻ സിജെപിക്ക് സാധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക