Image

കോഴിക്കോട് സ്വദേശിനി തീവണ്ടിയില്‍നിന്ന് വീണ് മരിച്ച നിലയില്‍; കണ്ടെത്തിയത് ആലപ്പുഴയിലെ റെയില്‍വേ ട്രാക്കില്‍

Published on 27 July, 2026
 കോഴിക്കോട് സ്വദേശിനി തീവണ്ടിയില്‍നിന്ന് വീണ് മരിച്ച നിലയില്‍; കണ്ടെത്തിയത് ആലപ്പുഴയിലെ റെയില്‍വേ ട്രാക്കില്‍

അരൂര്‍: ആലപ്പുഴ തീരദേശ റെയില്‍പാതയില്‍ കോഴിക്കോട് സ്വദേശിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഒളവണ്ണ പുല്‍പ്പറമ്പില്‍ കൃഷ്ണന്റെ മകള്‍ നേഹ കൃഷ്ണന്റെ (25) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. തീവണ്ടിയില്‍നിന്ന് വീണതാണെന്നാണ് പ്രാഥമിക നിഗമനം. അരൂരിനും തുറവൂരിനും ഇടയില്‍ എഴുപുന്ന ശ്രീനാരായണപുരം ലെവല്‍ ക്രോസിന് തെക്കുഭാഗത്തുള്ള   ചെറിയ വളവിനോട് ചേര്‍ന്നാണ് സംഭവം. അരൂര്‍ പോലീസ് സ്ഥലത്തെത്തി.

തിങ്കളാഴ്ച അപകടം നടന്ന ഇതേസ്ഥലത്ത് രണ്ട് ദിവസം മുന്‍പ് മാവേലി എക്‌സ്പ്രസില്‍നിന്ന് വീണ് തിരുവനന്തപുരം വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ മൈലാഞ്ചി കല്ലില്‍ അബ്ദുള്‍  ഹമീദിന് (37) ഗുരുതര പരിക്കേറ്റിരുന്നു. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക