Image

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

Published on 27 July, 2026
 സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

 


റിയാദ്: സൗദി അറേബ്യയിലെ റുമാഹിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പത്തനംതിട്ട റാന്നി പൂഭരണിയില്‍ രാജേഷ് കുമാര്‍ (42) ആണ് മരിച്ചത്. മണിയന്‍ നായരുടെയും മണിയമ്മയുടെയും മകനാണ്. ഭാര്യ: ദീപ. പ്രണവ്, പൗര്‍ണമി എന്നിവരാണ് മക്കള്‍.

രാജേഷ് റിയാദില്‍ ഹെവി വാഹന ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. റിയാദില്‍ നിന്ന് അല്‍ അഹ്‌സയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സാധനങ്ങളുമായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കമ്പനി അധികൃതര്‍ രാജേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് വാഹനത്തിലെ ജിപിഎസ് സംവിധാനം പരിശോധിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് അപകടവിവരം പുറത്തറിയുന്നത്. സംഭവസ്ഥലത്തെത്തിയ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം റുമാഹ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക