
വയനാട്: അമ്പലവയല്‍ പൊന്മുടികോട്ട മലമുകളില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി. കല്ലൂര്‍ സ്വദേശികളായ മുബഷിര്‍, മുഹമ്മദ് മുന്‍ദീര്‍ എന്നിവരാണ് മലമുകളില്‍ കുടുങ്ങിയത്.
ഞായറാഴ്ച രാത്രിയാണ് രക്ഷാദൗത്യം നടന്നത്. മലമുകളിലേയ്ക്ക് പോയ യുവാക്കള്‍ക്ക് ഇരുട്ട് വീണതോടെ വഴിതെറ്റുകയും തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയുമായിരുന്നു.
ബത്തേരി ഫയര്‍ഫോഴ്‌സും അമ്പലവയല്‍ പോലീസും നാട്ടുകാരും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. രണ്ടര മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ ആണ് യുവാക്കളെ കണ്ടെത്തിയത്.