
യുഎസ് നൽകുന്ന സൗജന്യങ്ങൾ കുടിയേറ്റക്കാർക്കു ലഭ്യമാകുന്നത് പരിമിതപ്പെടുത്താൻ ചട്ടങ്ങൾ ഭേദഗതി ചെയ്തതായി യുഎസ് സി ഐ എസ് അറിയിച്ചു. വിസയ്‌ക്കോ സ്ഥിര താമസത്തിനോ അപേക്ഷിക്കുന്നവർ സർക്കാർ സഹായത്തെ ആശ്രയിച്ചാണോ കഴിയുക എന്നു വിലയിരുത്തി തീരുമാനം എടുക്കാൻ ഇനി ഇമിഗ്രെഷൻ ഉദ്യോഗസ്ഥർക്കു കൂടുതൽ വിശാലമായ വിവേചനാധികാരം ഉണ്ടാവും.
ബൈഡൻ ഭരണകൂടം 2022ൽ കൊണ്ടുവന്ന പബ്ലിക് ചാർജ് ചട്ടം ഇതോടെ അസാധുവായി.
കുടിയേറ്റക്കാരൻ യുഎസ് സർക്കാരിനു ബാധ്യതയാവും എന്നു ബോധ്യപ്പെട്ടാൽ അപേക്ഷ നിരസിക്കാൻ ഇമിഗ്രെഷൻ ആൻഡ് നാഷണാലിറ്റി ആക്ടിൽ വ്യവസ്ഥയുണ്ട്.
കുടിയേറ്റക്കാർക്കു സ്വയം പര്യാപ്തത ഉണ്ടായിരിക്കണം എന്നാണ് യുഎസ് കോൺഗ്രസിന്റെ ഉദ്ദേശമെന്നു യുഎസ് സി ഐ എസ് ചൂണ്ടിക്കാട്ടി. നികുതി കൊടുക്കുന്നവരുടെ പണം അതിനായി ഉപയോഗിക്കേണ്ടി വരാൻ പാടില്ല.
അമേരിക്കക്കാരുടെ സുരക്ഷയും സാമ്പത്തിക ഭദ്രതയും കാത്തു സൂക്ഷിക്കാൻ യുഎസ് സി ഐ എസ് പ്രതിജ്ഞാ ബദ്ധമാണെന്നു വക്താവ് സാക്ക് കഹ്ലാർ പറഞ്ഞു.
പുതിയ ചട്ടങ്ങൾ സെപ്റ്റംബർ 18നു നിലവിൽ വരും. പുതുക്കിയ ഫോം 1-485 ലഭ്യമാവുകയും ചെയ്യും.
US restores tougher public charge rule