Image

ഇന്ത്യക്കാരന്റെ തലവെട്ടിയ പ്രതിക്കെതിരെ വധശിക്ഷ തേടില്ലെന്ന് പ്രോസിക്യൂഷൻ

പ്രസാദ് തീയാടിക്കൽ Published on 15 July, 2026
ഇന്ത്യക്കാരന്റെ തലവെട്ടിയ പ്രതിക്കെതിരെ വധശിക്ഷ തേടില്ലെന്ന് പ്രോസിക്യൂഷൻ

ഡാലസ്: കഴിഞ്ഞ വർഷം ഡാലസിൽ ഇന്ത്യൻ വംശജനായ മോട്ടൽ മാനേജർ ചന്ദ്രമൗലി  നാഗമല്ലയ്യയെ ഓടിച്ചിട്ട് കഴുത്തു വെട്ടി മാറ്റിയ  കേസിൽ  പ്രതി  യോർഡനിസ് കോബോസ്-മാർട്ടിനെസ് (Yordanis Cobos-Martinez) നു  വധശിക്ഷ ആവശ്യപ്പെടില്ലെന്ന്   പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

2025 സെപ്റ്റംബറിലാണ്  നാഗമല്ലയ്യ കൊല്ലപ്പെട്ടത്. കേസിൽ പ്രതിക്കെതിരെ ക്യാപിറ്റൽ മർഡർ കുറ്റം നിലനിൽക്കുന്നുണ്ടെങ്കിലും, പ്രോസിക്യൂഷൻ വധശിക്ഷ തേടാത്തതിനാൽ  പ്രതിക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ പരോളിന് അർഹതയില്ലാത്ത ജീവപര്യന്തം തടവായിരിക്കും.

വധശിക്ഷ ആവശ്യപ്പെടാതിരിക്കാൻ കാരണമായ സാഹചര്യം എന്താണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടില്ല.

ചന്ദ്ര നാഗമല്ലയ്യയുടെ ദാരുണ മരണം ഡാലസ് ഇന്ത്യൻ സമൂഹത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക