Image

വധിക്കേണ്ടവരുടെ പട്ടിക ഇറാൻ പുറത്തു വിട്ടു; പ്രതികാരം രാജ്യത്തിന്റെ ആവശ്യമെന്നു മുജ്‌തബ (പിപിഎം)

Published on 13 July, 2026
വധിക്കേണ്ടവരുടെ പട്ടിക ഇറാൻ പുറത്തു വിട്ടു; പ്രതികാരം രാജ്യത്തിന്റെ ആവശ്യമെന്നു മുജ്‌തബ (പിപിഎം)

ഇറാൻ പരമാധികാരി ആയിരുന്ന ആയത്തൊള്ള അലി ഖമേനായിയുടെ സംസ്കാരത്തിനു ശേഷം അദ്ദേഹത്തിന്റെ പുത്രനും പുതിയ പരമാധികാരിയുമായ ആയത്തൊള്ള മുജ്‌തബ ഖമേനായി പക പോക്കാൻ ലോക നേതാക്കളുടെ ഉൾപ്പെടെ 13 പേരുടെ പട്ടിക പ്രഖ്യാപിച്ചു.

യുഎസ്-ഇസ്രയേലി സേനകൾ യുദ്ധം ആരംഭിച്ച ഫെബ്രുവരി 28നു കൊലപ്പെടുത്തിയ പിതാവിന്റെ രക്തത്തിനു കണക്കു തീർക്കാൻ പ്രസിഡന്റ് ട്രംപ്. ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളെയാണ് ഇറാൻ ലക്‌ഷ്യം വയ്ക്കുന്നതെന്നു ദേശീയ പത്രമായ 'ഹംഷാഹ്രി' പറയുന്നു. 

ആറു ദിവസം നീണ്ട സംസ്കാര ചടങ്ങുകൾക്കു ശേഷം വന്ന മുജ്‌തബയുടെ ആദ്യ പരസ്യ പ്രസ്താവനയിൽ പ്രതികാരം രാജ്യത്തിൻറെ ലക്ഷ്യമാണെന്നു വ്യക്തമാക്കുന്നു. "അത് നടത്തിയിരിക്കും."

ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്ന ഗ്രാഫിക്സ് പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനു താഴെ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജർമൻ ചാൻസലർ ഫ്രഡറിച് മെർസ്, യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ, സെക്രട്ടറി ഓഫ് വാർ പീറ്റ് ഹേഗ്സേഥ്, സെന്റ്‌കോം കമാണ്ടർ ബ്രാഡ് കൂപ്പർ, ഇസ്രയേലിലെ യുഎസ് അംബാസഡർ മൈക്ക് ഹാക്കബി, ഇസ്രയേലി സേനാ മേധാവി ഇയാൽ സമീർ, വിദേശകാര്യ മന്ത്രി ഗിദെയോൻ സാർ എന്നിവരുടെ പേരുകൾ ചേർത്തിരിക്കുന്നു.

"ഈ ക്രിമിനലുകൾ കിടക്കയിൽ കിടന്നു സമാധനമായി മരിക്കില്ല," മുജ്‌തബ പറഞ്ഞു. 

എന്നാൽ ഈ പട്ടികയ്ക്ക് ടെഹ്‌റാന്റെ ഔദ്യോഗിക അംഗീകാരം ഉണ്ടെന്ന സൂചനയില്ല. പിതാവിന്റെ മരണത്തിനു കാരണക്കാരായ ആളുകളെ മുജ്‌തബ ഒരിക്കലൂം എടുത്തു പറഞ്ഞിട്ടുമില്ല.

ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തിയെന്ന് ഇസ്രയേൽ വിവരം നൽകിയിരുന്നു. തന്നെ വധിക്കാൻ ഇറാൻ ഒരുങ്ങുന്നു എന്നു ട്രംപ് തന്നെ മാധ്യമങ്ങളോട് പറയുകയും ചെയ്തു.

Iran's revenge list has Trump, Netanyahu, Meloni, 10 others 

Join WhatsApp News
രാജ്യസ്നേഹി 2026-07-14 03:45:07
ജീവനോടെ ഉണ്ടെങ്കിൽ സ്വന്തം അപ്പന്റെ ശവ സംസ്കാരത്തിൽ പോലും പങ്കെടുക്കാതെ മാളത്തിൽ ഒളിച്ചിരിക്കുന്ന ഈ എമ്പോക്കിയാണോ ലിസ്റ്റ് പുറത്തു വിട്ടു കൊല്ലാൻ കാത്തു നിക്കുന്നത്
Jayan varghese 2026-07-14 18:28:08
മതം. മതമാണ് എല്ലാ ദുരന്തങ്ങളുടെയും അടിയിലെ വില്ലൻ. മത ഗ്രന്ഥങ്ങൾ മനുഷ്യ സൃഷ്ടികളാണെന്നും അതിലെ പാത്രങ്ങൾ മനുഷ്യ ഭാവനയുടെ മാസ്റ്റർപീസുകൾ മാത്രമാണെന്നും മനസ്സിലാക്കിയാൽ സർവ്വ സംഘർഷങ്ങളും അതോടെ അവസാനിക്കും ! ജയൻ വർഗീസ്.
christian 2026-07-14 20:14:36
A department of the United States government declares Mormons are NOT Christians - I wonder why 🤔🤔🤔Mormons are not terrorists. They are highly male-dominated.
Today's thoughts. 2026-07-14 20:27:39
US is having an election in Nov.2026. Most states have magga candidates. They are all against immigration. They want a complete stoppage to H1B Visa. They are claiming Indians are stealing their jobs. But none of the magga is qualified to do any job the H1B visa people do. There is a strong hatred of Indians and Muslims in the US, Canada, UK, Australia, etc. It is a danger to our children and us. Muslims have a large share they created by themselves to hate them. The hatred is passed on to us too. One Indian guy was doing 2nd call of nature in a road side. Now Indians are called 'scammers, cow urine drinkers, cow dung eaters. Maggas are complaining about the growth of Mosques and temples. We Indians still vote for maggas. Malayalees too vote for maggas. What can be done???
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക