
കലിഫോർണിയയിൽ ടെസ്‌ല കാർ മലമുകളിൽ നിന്നു 250 അടി താഴ്ചയിലേക്ക് ഓടിച്ചിറക്കി ഭാര്യയെയും രണ്ടു മക്കളെയും കൊല്ലാൻ ശ്രമിച്ചു എന്ന കുറ്റം ആരോപിക്കപ്പെട്ട ഇന്ത്യൻ ഡോക്ടറെ കോടതി വെറുതെ വിട്ടു. ഡോക്ടർ ധർമേഷ് പട്ടേലിനു മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നു എന്നു കണ്ടതിനെ തുടർന്നു കോടതി അദ്ദേഹത്തെ ചികിത്സയ്ക്കു അയച്ചിരുന്നു. രണ്ടു വർഷത്തെ ചികിത്സ കഴിഞ്ഞപ്പോൾ സാൻ മറ്റെയോ സുപ്പീരിയർ കോർട്ട് പട്ടേലിനെ വിട്ടയച്ചു.
2023ൽ വടക്കൻ കലിഫോർണിയയിൽ ഡെവിൾസ് സ്ലൈഡ് എന്ന സ്ഥലത്തുണ്ടായ അപകടത്തിൽ പസദീനയിൽ റേഡിഡോളജിസ്റ്റായ പട്ടേലിന്റെ ഭാര്യ നേഹയും നാലു വയസും ഒൻപതു വയസുമുള്ള കുട്ടികളും മരണത്തിൽ നിന്നു രക്ഷപ്പെട്ടിരുന്നു. നേഹ ആദ്യം അദ്ദേഹത്തിനെതിരെ വധ ശ്രമ കുറ്റം ആരോപിച്ചെങ്കിലും പിന്നീട് മാപ്പു നൽകുന്നു എന്നു പറഞ്ഞു മൊഴി മാറ്റി.
കരുതിക്കൂട്ടിയുള്ള വധശ്രമം എന്നു തെളിഞ്ഞാൽ പട്ടേലിനു 25 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേനെ. അദ്ദേഹത്തെ മനോരോഗ ചികിത്സയ്ക്ക് അയക്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.
ചികിത്സ നടക്കുമ്പോൾ പട്ടേലിന് നേഹയെയും കുട്ടികളെയും കൂട്ടി പുറത്തു പോകാൻ അനുമതി നൽകിയിരുന്നു. പോലിസിന്റെ മേൽനോട്ടം ഉണ്ടായിരുന്നു എന്നു മാത്രം.
Indian doctor in cliff crash acquitted after mental care