Image

LDF സര്‍ക്കാരിന്റെ കോണ്‍ക്ലേവില്‍ MSC പങ്കെടുത്തു'; 49% ഓഹരി വാങ്ങുമെന്ന് ജൂണ്‍ 5 ന് ദേശാഭിമാനിയില്‍ വാര്‍ത്ത

Published on 08 July, 2026
 LDF സര്‍ക്കാരിന്റെ കോണ്‍ക്ലേവില്‍ MSC പങ്കെടുത്തു'; 49% ഓഹരി വാങ്ങുമെന്ന് ജൂണ്‍ 5 ന് ദേശാഭിമാനിയില്‍ വാര്‍ത്ത

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് വിവാദ ഓഹരി ഇടപാടിനെ അനുകൂലിച്ച് സിപിഎം മുഖപത്രത്തില്‍ വാര്‍ത്ത. അദാനി-എംഎസ്സി ഓഹരി ഇടപാടിനെതിരെ സിപിഎം രംഗത്തെത്തിയിരിക്കെ ജൂണ്‍ അഞ്ചിന് പാര്‍ട്ടി പത്രം ഇതിനെ അനുകൂലിച്ച് റിപ്പോര്‍ട്ട് ചെയിട്ടുണ്ടെന്നാണ് ശ്രദ്ധേയം. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ജൂണ്‍ 30നാണ് പുറത്ത് വന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയത്.  എന്നാല്‍ ജൂണ്‍ അഞ്ചിന് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ 49 ശതമാനം വരെ ഓഹരി എംഎസ്സി ലക്ഷ്യമിടുന്ന കാര്യമടക്കം പറയുന്നുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാര്‍ സംഘടിപ്പിച്ച വിഴിഞ്ഞം കോണ്‍ക്ലേവില്‍ എംഎസ്സി കമ്പനിയിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നുവെന്നും വാര്‍ത്തയിലുണ്ട്. വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തെ അനുകൂലിച്ച് ഇതിന് ശേഷവും ദേശാഭിമാനി വാര്‍ത്ത നല്‍കിയിട്ടുണ്ട്. ദേശാഭിമാനിയുടെ ഒന്നാം പേജില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം എല്‍ഡിഎഫ് നേട്ടമാണെന്നും എല്‍ഡിഎഫ് നേട്ടമാണെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ വിജയമാണിതെന്നും അവകാശവാദമുന്നയിച്ചിരുന്നു. ഇതിനെതിരെ തോമസ് ഐസക് അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക