Image

പാര്‍ട്ടി അനുമതിയില്ലാതെ വിമതരെ തിരിച്ചുവിളിച്ച സംഭവം; സംസ്ഥാന സെക്രട്ടേറിയറ്റില്‍ എം.വി.ജയരാജനെതിരെ രൂക്ഷ വിമര്‍ശനം

Published on 08 July, 2026
 പാര്‍ട്ടി അനുമതിയില്ലാതെ വിമതരെ തിരിച്ചുവിളിച്ച സംഭവം; സംസ്ഥാന സെക്രട്ടേറിയറ്റില്‍ എം.വി.ജയരാജനെതിരെ രൂക്ഷ വിമര്‍ശനം

 

തിരുവനന്തപുരം: പാര്‍ട്ടി അനുമതിയില്ലാതെ വിമതരെ തിരിച്ചു വിളിച്ച സംഭവത്തില്‍ എം.വി.ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമര്‍ശനം. വിവാദം ഏറ്റുപിടിച്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും വിമര്‍ശനം ഉയര്‍ന്നു.

രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ വീഴ്ച സമ്മതിച്ച് എം.വി. ജയരാജന്‍ രംഗത്തെത്തി. സെക്രട്ടേറിയറ്റ് യോഗത്തില്‍ തെറ്റ് ഏറ്റ് പറയുകയായിരുന്നു. അതേസമയം യോഗത്തില്‍ വിവാദത്തിനും വിമര്‍ശനത്തിനും പിണറായി വിജയന്‍ മറുപടി പറഞ്ഞില്ല.

തെറ്റ് തിരുത്തിയാല്‍ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ പ്രസ്താവന.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക