
പത്തനംതിട്ട: വി. ഡി. സതീശന്‍ സര്‍ക്കാര്‍ യു ടേണ്‍ സര്‍ക്കാരെന്ന് ജനങ്ങള്‍ സംശയിച്ചാല്‍ കുറ്റം പറയാനാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ജെ. കുര്യന്‍. ഊരാളുങ്കലിന് അന്വേഷണംപോലും നടത്താതെ ക്ലീന്‍ചിറ്റ് കൊടുത്തത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിരുന്നപ്പോള്‍ അഴിമതി ആരോപണം ഉന്നയിച്ചതാണ്. പിഎസ് സി ക്രമക്കേട് വിവാദത്തില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയോഗിക്കുകയുംഅഴിമതിക്കാരെ ജയിലില്‍ അടയ്ക്കുകയും വേണം . അല്ലെങ്കില്‍ ഈ സര്‍ക്കാരിനെതിരേ ജനം തിരിയുമെന്നും പി. ജെ. കുര്യന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷനെ ഉടന്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.