
ഹോർമുസ് കടലിടുക്കിനു സമീപം ഇന്ത്യയിലേക്കു പോയ ഖത്തറിന്റെ എൽ പി ജി കപ്പൽ ഉൾപ്പെടെ മൂന്നു ചരക്കു കപ്പലുകൾക്കു നേരെ ഇറാൻ ആക്രമണം നടത്തിയതിനെ തുടർന്നു ചൊവാഴ്ച്ച യുഎസ് സൈന്യം ഇറാനെതിരെ ശക്തമായ ആക്രമണം നടത്തിയതായി സെന്റ്കോം അറിയിച്ചു.
യുഎസ്-ഇറാൻ ധാരണാപത്രത്തിലെ വ്യവസ്ഥകൾ ലംഘിച്ചാണ് ഇറാൻ ആക്രമണം നടത്തിയതെന്നു സെന്റ്കോം ചൂണ്ടിക്കാട്ടി. “അവർക്കു കനത്ത തിരിച്ചടി നൽകി.”
തീരാനഗരമായ സിറിക്, ഖാഷേം ദ്വീപ് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായെന്നു ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
ബ്രിട്ടന്റെ യുകെഎംടിഓ പറയുന്നത് ഇറാന്റെ ആക്രമണങ്ങളിൽ കപ്പലുകളിൽ മരണമൊന്നും സംഭവിച്ചില്ല എന്നാണ്. ഇന്ത്യയിലേക്ക് ഖത്തറിൽ നിന്നു വന്ന കപ്പലിനു നേരെ ഇറാൻ ഡ്രോണുകൾ അടിച്ചു. കപ്പലിന്റെ എൻജിൻ റൂമിൽ തീപിടിത്തം ഉണ്ടായി.
നാലു ഇന്ത്യക്കാർ ഉൾപ്പെടെ 29 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. അവരെല്ലാം സുരക്ഷിതരാണ്.
ഖത്തറിന്റെ എൽ പി ജി കയറ്റുമതി കേന്ദ്രമായ റാസ് ലെഹാനിൽ നിന്നു പുറപ്പെട്ട 'അൽ റിക്കായത്' കപ്പൽ ഇന്ത്യയിൽ ഗുജറാത്തിലെ ദഹേജിലേക്കാണ് പോയിരുന്നത്. ലോകത്തെ ഏറ്റവും വലിയ എൽ പി ജി സംഭരണികളാണ് റാസ് ലെഹാനിൽ ഉള്ളത്. ദഹേജ് റിഫൈനറി നഗരമാണ്.
ആക്രമിക്കപ്പെട്ട മറ്റൊരു കപ്പൽ സൗദിയുടെ എണ്ണ കൊണ്ടുപോയതാണ്.
ഇറാന്റെ താക്കീതു അവഗണിച്ചു യാത്ര ചെയ്ത കപ്പലുകളാണ് ആക്രമിച്ചതെന്ന് വിപ്ലവസേന ഐ ആർ ജി സി പറഞ്ഞു.
രാജ്യാന്തര നിയമങ്ങൾ ലംഘിച്ചുള്ള ആക്രമണമാണ് ഇറാൻ നടത്തിയതെന്നു ഖത്തർ ചൂണ്ടിക്കാട്ടി. അതിന്റെ പൂർണ ഉത്തരവാദിത്തം ഇറാന്റെ മേലാണ്.
US hits Iran after attacks on ships in Hormuz