Image

നേവി ജൂനിയർ ബറ്റാലിയന്റെ നേതൃത്വം ഇന്ത്യൻ അമേരിക്കൻ സ്കൂൾ കുട്ടിക്ക് (പിപിഎം)

Published on 05 July, 2026
നേവി ജൂനിയർ ബറ്റാലിയന്റെ നേതൃത്വം ഇന്ത്യൻ അമേരിക്കൻ സ്കൂൾ കുട്ടിക്ക് (പിപിഎം)

ന്യൂ യോർക്ക് ക്വീൻസിൽ ബെഞ്ചമിൻ എൻ. കർസോദോ ഹൈ സ്കൂളിൽ 300 അംഗ നേവി ജൂണിയർ റിസർവ് ഓഫീസേഴ്‌സ് ട്രെയിനിംഗ് കോർസിനെ (എൻ ജെ ആർ ഓ ടി സി) നയിക്കുന്നത് ഇന്ത്യൻ അമേരിക്കൻ റിഥി ചൗഹാൻ (17). കമാൻഡിംഗ് ഓഫീസറായ ചൗഹാൻ യൂണിറ്റിന്റെ പ്രതിദിന പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കയും കായിക ക്ഷമത ഉറപ്പാക്കുന്ന പരിശീലനത്തിനു നേതൃത്വം നൽകുകയും ചെയ്യുന്നു. സാമൂഹ്യ സേവന പരിപാടികളുടെയും പഠന മത്സരങ്ങളുടെയും നേതൃത്വവും അവർക്കു തന്നെ.

സേവനവും മറ്റുള്ളവരിൽ ഗുണപ്രദമായ സ്വാധീനം ചെലുത്താനുള്ള കഴിവുമാണ് നേതൃത്വ സവിശേഷതകൾ എന്നു ചൗഹാൻ വിശ്വസിക്കുന്നു. "റാങ്കോ അധികാരമോ അല്ല വിഷയം, മറ്റുള്ളവരുടെ മേൽ ചെലുത്തുന്ന ഗുണപരമായ സ്വാധീനമാണ്."

ബറ്റാലിയന്റെ ഏറ്റവും ഉന്നത സ്ഥാനത്തു എത്തുന്നതിനു മുൻപ് അക്കാഡമിക് കമാൻഡർ, സ്റ്റം കമാൻഡർ, പ്ലാറ്റൂൺ ലീഡർ, ട്രെയ്‌നിംഗ് ലീഡിംഗ് പെറ്റി ഓഫിസർ, ഇൻസ്‌പെക്ഷൻ കമാൻഡർ എന്നീ സ്ഥാനങ്ങൾ ചൗഹാൻ വഹിച്ചിട്ടുണ്ട്.

ബി എ പി എസ് സേവക് ട്രെയിനിംഗ്, കിശോരി സേവക് ട്രെയിനിംഗ് എന്നിവയും തനിക്കു സഹായകമായെന്നു ചൗഹാൻ പറയുന്നു. നേവൽ അക്കാഡമി പ്രീപെറേറ്ററി സ്കൂളിൽ ചേരാൻ തയാറെടുക്കുന്ന ചൗഹാന് ലക്‌ഷ്യം യുഎസ് നേവിയിൽ കമ്മീഷൻഡ് ഓഫിസറാവുക എന്നതാണ്.

Riddhi Chauhan leads NJROTC Battalion at New York school

നേവി ജൂനിയർ ബറ്റാലിയന്റെ നേതൃത്വം ഇന്ത്യൻ അമേരിക്കൻ സ്കൂൾ കുട്ടിക്ക് (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക