
അമേരിക്കൻ ചരിത്രവും സൈനിക സേവനവും ദേശീയ ഐക്യവും ഉയർത്തിപ്പിടിച്ചു കൊണ്ടു വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ശനിയാഴ്ച്ച നാവിക സേനയുടെ 250ആം വാർഷികം ആഘോഷിച്ചു.
ന്യൂ യോർക്ക് ഹാർബറിൽ യുഎസ്എസ് കിയർസർജിൽ നാവികരോടും തീരസേനയോടും ഗോൾഡ് സ്റ്റാർ കുടുംബങ്ങൾ, മുൻ സൈനികർ, അന്താരാഷ്ട്ര നാവിക പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട സദസിനോടു സംസാരിക്കയായിരുന്നു വാൻസ്.
"ഇന്നു നമ്മൾ അമേരിക്കയുടെ 250ആം വാർഷികം ആഘോഷിക്കുന്നത് ഭാവിയെ കുറിച്ചു ഭയാശങ്ക ഇല്ലാതെയാണ്. അൻപതിലേറെ രാജ്യങ്ങളിൽ നിന്ന് അമേരിക്കയെ ആദരിക്കാൻ പോരാളികളെ നാവിക കപ്പലുകളിൽ ഇവിടേക്കു അയച്ചിട്ടുണ്ട്."
1776ൽ ജോർജ് വാഷിംഗ്‌ടൺ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതു വാൻസ് ഓർമിച്ചു. എല്ലാ മനുഷ്യരും തുല്യരാണെന്നും ജീവനും സ്വാതന്ത്ര്യത്തിനും സന്തോഷത്തിനുമുള്ള അവകാശങ്ങൾ എല്ലാവർക്കും ഉണ്ടെന്നും വാഷിംഗ്ടൺ പറഞ്ഞു. "250 വർഷത്തിനു ശേഷവും ആ വാക്കുകൾ നമ്മൾ അമേരിക്കക്കാരുടെ മേൽ ശക്തമായ സ്വാധീനം ചെലുത്തുന്നു."
കൊടുംകാറ്റിനു ശേഷം ആഘോഷ വേദി പെട്ടെന്നു കേടുപാട് തീർത്ത കപ്പലിലെ ക്രൂവിനെ അദ്ദേഹം അഭിനന്ദിച്ചു.
രാജ്യത്തിൻറെ ചരിത്രത്തിൽ പരാജയങ്ങൾ മാത്രം വായിച്ചെടുക്കാൻ ശ്രമിക്കുന്നവരെ അദ്ദേഹം അപലപിച്ചു. "അവർക്കു തെറ്റി, അവരെ തള്ളിക്കളയാം."
JD Vance hails American spirit at US Navy's 250th anniversary