Image

അദാനി കമ്പനിയിൽ നിക്ഷേപിച്ചവർക്കു ചില്ലിക്കാശ് നഷ്ടമായില്ലെന്നു ഡി ഓ ജെ (പിപിഎം)

Published on 05 July, 2026
അദാനി കമ്പനിയിൽ നിക്ഷേപിച്ചവർക്കു ചില്ലിക്കാശ് നഷ്ടമായില്ലെന്നു ഡി ഓ ജെ (പിപിഎം)

ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെ യുഎസിൽ ക്രിമിനൽ കേസ് ഉണ്ടായെങ്കിലും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ച ആർക്കും നഷ്ടം ഉണ്ടായില്ലെന്നു യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് (ഡി ഓ ജെ) ശനിയാഴ്ച്ച കോടതിയെ അറിയിച്ചു.

അതു കൊണ്ടു തന്നെ ബൈഡൻ ഭരണകൂടം അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാൻ ശ്രമിച്ചത് അർത്ഥമില്ലാത്ത കാര്യമാണെന്നും ക്രിമിനൽ കേസ് തളളണമെന്ന അഭ്യർഥന ന്യായമാണെന്നും ന്യൂ യോർക്ക് ഈസ്റ്റേൺ ഡിസ്‌ട്രിക്‌ട് യുഎസ് കോടതിയിൽ ഡി ഓ ജെ പറഞ്ഞു.

ഒരൊറ്റ നിക്ഷേപകനും ഒരൊറ്റ പെനി പോലും നഷ്ടമായില്ല എന്നതു കൊണ്ടു കേസിനു പിൻബലമില്ലെന്നാണ് അവരുടെ വാദം.

കേസ് തള്ളണമെന്ന ആവശ്യത്തിനു പിന്തുണയാവുന്ന ന്യായങ്ങൾ സമർപ്പിക്കാൻ ജഡ്‌ജ്‌ നിക്കൊളാസ് ഗരൗഫിസ് ഡി ഓ ജെയോട് ആവശ്യപ്പെട്ടിരുന്നു.  

ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് അദാനി $250 മില്യൺ കൈക്കൂലി കൊടുക്കാൻ ശ്രമിച്ചെന്നും നിക്ഷേപകരോട് നുണ പറഞ്ഞെന്നുമാണ് ആരോപണം. അദാനി ഗ്രീൻ എനർജി ലിമിറ്റഡ് യുഎസ് നിക്ഷേപകരിൽ നിന്നു $175 മില്യൺ സമാഹരിച്ചു.

ഇന്ത്യയിൽ സംഭവിച്ച കാര്യങ്ങൾ ഇന്ത്യൻ ഗവൺമെന്റ് അന്വേഷിച്ചുവെന്നു ഡി ഓ ജെ ഓർമിച്ചു. അവർ ഒരു കുറ്റവും കണ്ടെത്തിയില്ല.

Adani investors lost no money in securities, says US DoJ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക