Image

അമേരിക്കയില്‍ അഞ്ച് ദിവസത്തിനിടെ 10,000ത്തിലധികം കുടിയേറ്റക്കാരെ ICE അറസ്റ്റ് ചെയ്തു.തടങ്കല്‍ കേന്ദ്രങ്ങളിലുള്ളവരുടെ എണ്ണം 63,000 കടന്നു.

പി പി ചെറിയാന്‍ Published on 03 July, 2026
അമേരിക്കയില്‍ അഞ്ച് ദിവസത്തിനിടെ 10,000ത്തിലധികം കുടിയേറ്റക്കാരെ ICE അറസ്റ്റ് ചെയ്തു.തടങ്കല്‍ കേന്ദ്രങ്ങളിലുള്ളവരുടെ എണ്ണം 63,000 കടന്നു.

ന്യൂയോര്‍ക് : അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി അഞ്ച് ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം അനധികൃത കുടിയേറ്റക്കാരെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. പ്രതിദിനം കുറഞ്ഞത് 2,000 പേരെ വീതം അറസ്റ്റ് ചെയ്യാനാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഇതോടെ ഐസ് തടങ്കല്‍ കേന്ദ്രങ്ങളിലുള്ളവരുടെ എണ്ണം 63,000 കടന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുകയാണെന്ന് വൈറ്റ് ഹൗസ് വക്താക്കള്‍ അറിയിച്ചു. എന്നാല്‍, കോടതി ഉത്തരവുകള്‍ ലംഘിച്ചും സഭാംഗങ്ങളെപ്പോലും തടവിലാക്കിയും നടത്തുന്ന ഈ കൂട്ട അറസ്റ്റുകള്‍ക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
 

Join WhatsApp News
ജെ. മാത്യു 2026-07-03 11:36:12
തലക്കെട്ട് തെറ്റിദ്ധാരണാജനകമാണ്. നിയമപരമായി കുടിയേറിയവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നിയമവിരുദ്ധമായി നുഴഞുകയറിയവരെ മാത്രമെ അറസ്റ്റ് ചെയ്തിട്ടുള്ളു. നിയമവെവസ്ഥ നിലനിൽക്കുന്ന ഒരു രാജ്യത്ത് അത് ലംഘിക്കുന്നവർക്കെതിരെ നടപടി എടുക്കുക തികച്ചും സ്വാഭാവികമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക