Image

ലിയോ പതിനാലാമൻ പാപ്പായ്ക്ക് ആശംസകളുമായി ലോക രാജ്യങ്ങള്‍

Published on 22 June, 2026
ലിയോ പതിനാലാമൻ പാപ്പായ്ക്ക് ആശംസകളുമായി ലോക രാജ്യങ്ങള്‍

വത്തിക്കാൻ സിറ്റി:സഭയുടെ അമരക്കാരനായ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടിട്ട്, ജൂൺ മാസം പത്തൊൻപതാം തീയതി നാല്പതിനാല് വർഷങ്ങൾ പൂർത്തിയായി. 1982 ജൂൺ 19-ന്, വത്തിക്കാനിൽ നിന്ന് ഏതാനും ചുവടുകൾ അകലെയുള്ള സാന്താ മോനിക്ക കപ്പേളയിൽ വച്ചാണ്, റോബർട്ട് പ്രെവോസ്റ്റ് പുരോഹിതനായി അഭിഷിക്തനായത്. അതിന് അഞ്ച് വർഷം മുമ്പ് അദ്ദേഹം സെന്റ് അഗസ്റ്റിൻ സഭാസമൂഹത്തിൽ ചേർന്ന അദ്ദേഹം, 1981 ലാണ് നിത്യവ്രതം സ്വീകരിച്ചത്.

പൗരോഹിത്യത്തിന്റെ  ഓർമ്മക്കാർഡിൽ പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു റഷ്യൻ ഐക്കൺ ചിത്രമായ അന്ത്യ അത്താഴത്തിന്റെ രൂപം ഉൾപ്പെടുത്തിയിരുന്നു. അതിൽ തിരഞ്ഞെടുത്ത വാക്കുകൾ വിശുദ്ധ അഗസ്റ്റിന്റെതായിരുന്നു:

പൗരോഹിത്യ സ്വീകരണ ശുശ്രൂഷ  

“നിങ്ങളെ എല്ലാവരെയും സാധാരണ അപ്പംകൊണ്ട് പോഷിപ്പിക്കുക എന്നത് എനിക്ക് സാധ്യമല്ല. എന്നാൽ ഈ വചനം നിങ്ങളുടെ ഓഹരിയാണ്. എന്നെ പോഷിപ്പിക്കുന്ന അതേ മേശയിൽ നിന്നാണ് ഞാൻ നിങ്ങളെയും പോഷിപ്പിക്കുന്നത്. ഞാൻ നിങ്ങളുടെ ദാസനാണ്.”

പാപ്പായുടെ പൗരോഹിത്യത്തിന്റെ വാർഷികത്തിൽ,  റോം രൂപതയുടെ അജഗണങ്ങൾ ആശംസകൾ അറിയിച്ചു. ദൈവരാജ്യത്തിന്റെ സുവിശേഷപ്രഘോഷണത്തിനും, സമാധാനത്തിന്റെ അന്വേഷണത്തിനുമായുള്ള പപ്പയുടെ പ്രതിബദ്ധത, തങ്ങൾക്ക് ഏറെ പ്രചോദനമാണെന്ന് ആശംസയിൽ എടുത്തു പറയുന്നു. തങ്ങളുടെ സ്നേഹവും, പ്രാർത്ഥനകളും പാപ്പായെ അറിയിക്കുകയും ചെയ്തു. പരിശുദ്ധ കന്യകാമറിയം അവിടുത്തെ സംരക്ഷിക്കുകയും, അവിടുത്തെ ശുശ്രൂഷയെ അനുഗ്രഹിക്കുകയും ചെയ്യട്ടെയെന്നും ആശംസയിൽ എടുത്തു പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക